Thaamarappoykaye

1983
Lyrics
Language: English

Thaamarappoykaye thaavalamaakkiya
Thaarilam kuruvikale
Irulariyaathe idarariyaathe
Nukaruka jeevitha soubhaagyam
(thaamara)

Manushyabhaagyangal verum maayaamohangal
Aakaashapushpam pole asdhira chaapalangal
Enkilum ee dhanya nimishangale
Ente anumodanam
Aashamsakal mangalaashamsakal
Aashamsakal aashamsakal aashamsakal
(thaamara)

Velichamillaathe varum vidhiyude kalippaava
Manassile kannukalaal njaan manushyane ariyunnu
Sundaramee dhanya nimishangale
Ente abhivaadanam
Aashamsakal mangalaashamsakal
Aashamsakal aashamsakal aashamsakal
(thaamara)
Language: Malayalam

താമരപ്പൊയ്‌കയെ താവളമാക്കിയ
താരിളം കുരുവികളേ...
ഇരുളറിയാതെ ഇടരറിയാതെ
നുകരുക ജീവിതസൗഭാഗ്യം(2)
(താമര...)

മനുഷ്യഭാഗ്യങ്ങള്‍ വെറും മായാമോഹങ്ങള്‍
ആകാശപുഷ്‌പംപോലെ അസ്ഥിരചാപലങ്ങള്‍
എങ്കിലുമീ ധന്യനിമിഷങ്ങളേ...(2)
എന്റെ അനുമോദനം...(2)
ആ‍ശംസകള്‍ മംഗളാശംസകള്‍...
ആശംസകള്‍ ആശംസകള്‍ ആശംസകള്‍...
(താമര...)

വെളിച്ചമില്ലാതെ വരും വിധിയുടെ കളിപ്പാവ
മനസ്സിലെ കണ്ണുകളാല്‍ ഞാന്‍ മനുഷ്യനെയറിയുന്നു
സുന്ദരമീ ധന്യനിമിഷങ്ങളേ..(2).
എന്റെ അഭിവാദനം...(2)
ആ‍ശംസകള്‍ മംഗളാശംസകള്‍...
ആശംസകള്‍ ആശംസകള്‍ ആശംസകള്‍...

താമരപ്പൊയ്‌കയെ താവളമാക്കിയ
താരിളം കുരുവികളേ...
ഇരുളറിയാതെ ഇടരറിയാതെ
നുകരുക ജീവിതസൗഭാഗ്യം(2)
ആ‍ശംസകള്‍ മംഗളാശംസകള്‍...
ആശംസകള്‍ ആശംസകള്‍ ആശംസകള്‍...
Movie/Album name: Chakravaalam Chuvannappol
Artists