ഇടനെഞ്ചു തേങ്ങും നിമിഷങ്ങളിൽ അരികത്തിരുന്നൊന്നു തഴുകാതെ നീ പറയാതെ യാത്ര പോയതെങ്ങു ദൂരെ ദൂരെ ഏതോ കോണിൽ ഉരുകുന്നു ഞാനിന്നേകയായ് നീറുകയാണ് മാനസം തേടുകയാണു സാന്ത്വനം കരയറിയാതെ കടലറിയാതെ പൊള്ളും ഈ നൊമ്പരം കണ്ണീർ പെയ്തു തോരാതെ നിന്നു പാതിരാവ് തിങ്കൾ പോയ വാനം പോലെ അമ്മ നോവ് കാലമേ നൽകുമോ മെഴുതിരികൾ മുന്നിലെ പാതയിൽ ഇരുളകലാൻ
പൂമാനമേ താരങ്ങളേ നേരിൻ നിലാവെങ്ങു പോയോ വെൺപ്രാക്കളേ മേഘങ്ങളേ ഈറൻവെയിൽ യാത്രയായോ തീരം സ്വയം ചാഞ്ഞുറങ്ങുന്നുവോ കാതിൽ തിരക്കാറ്റു തേങ്ങുന്നുവോ അകമോ പിടയും കടലായോ....