പത്തുപവനിൽ കൊത്തുവളയും
ചിറ്റുകാതില കമ്മലിട്ടും
മുത്തുമണിയേ ആറ്റക്കനിയേ
നീ വരുന്നേരം...
എൻ ഖൽബിനുള്ളിലെ
മഞ്ഞുമൈനകൾ മെല്ലെ മൂളുന്നു...
എന്റെ കരളിനുള്ളിലെ
അല്ലിമുല്ലകൾ തേൻതുളിക്കുന്നൂ... (പത്തുപവനിൽ...)
മുത്തുമുരശ്ശൊലി മദ്ദളങ്ങൾ
ദഫ്ഫുമുട്ടുകൾ കേൾക്കണ്... (മുത്തു...)
നെഞ്ചകത്തൊരു കൊഞ്ചലോടെ
നിലാവു മെല്ലെയുദിക്കണ്...
(പത്തുപവനിൽ.....)
റങ്കിണങ്ങണൊരമ്പിളി
കൊമ്പെടുക്കണ വമ്പുമായ്... (റങ്കിണ...)
ഇമ്പമോടെ കടന്നുവന്നെന്നെ
ഉമ്മ വെയ്ക്കണ രാത്രിയായ്...
(പത്തുപവനിൽ.....)
ബദറുലിന്റെ ജമാലുപോലെ
വന്നുചേർന്നൊരു ബീവിയല്ലേ... (ബദറുലിന്റെ...)
പുതുക്കനാളിൽ പൂത്തുനിൽക്കണ
പുണ്യനാളിലെ തിങ്കളേ...
പത്തുപവനിൽ കൊത്തുവളയും
ചിറ്റുകാതില കമ്മലിട്ടും
മുത്തുമണിയേ ആറ്റക്കനിയേ
നീ വരുന്നേരം...
എൻ ഖൽബിനുള്ളിലെ
മഞ്ഞുമൈനകൾ മെല്ലെ മൂളുന്നു...
എന്റെ കരളിനുള്ളിലെ
അല്ലിമുല്ലകൾ തേൻതുളിക്കുന്നൂ... (പത്തുപവനിൽ...)
Movie/Album name: Ee Parakkumthalika
Artists