Iniyurangoo [Pathos]

1971
Lyrics
Language: English

Iniyurangoo iniyurangoo
Manathaaril malaridum swapnangale
Maanava vyaamoha pushpangale
Iniyurangoo iniyurangoo

Odiyodi thalarnnu kidakkunnu
Oru gaana samraajya rajakumaaran
Aashakal thannude chumadum peri
Alanju vannoru rajakumaaran
Iniyurangoo iniyurangoo

Ini marakkoo ini marakkoo
Hridayathin maniveenaa naadangale
Abhilaashakodikal chumbichunarthum
Aashathan madhumaasa shalabhangale
Iniyurangoo iniyurangoo
Language: Malayalam

ഇനിയുറങ്ങൂ ഇനിയുറങ്ങൂ
മനതാരില്‍ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹ പുഷ്പങ്ങളേ
ഇനിയുറങ്ങൂ ഇനിയുറങ്ങൂ

ഓടിയോടി തളര്‍ന്നു കിടക്കുന്നു
ഒരു ഗാന സാമ്രാജ്യ രാജകുമാരന്‍
ആശകള്‍ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരന്‍
ഇനിയുറങ്ങൂ ഇനിയുറങ്ങൂ

ഇനി മറക്കൂ ഇനി മറക്കൂ
ഹൃദയത്തിന്‍ മണിവീണാ നാദങ്ങളേ
അഭിലാഷകോടികള്‍ ചുംബിച്ചുണര്‍ത്തും
ആശതന്‍ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ ഇനിയുറങ്ങൂ
Movie/Album name: Vilaykku Vaangiya Veena
Artists