Kaliyalleyee Kallyaanabhaavana

1955
Lyrics
Language: English

Kaliyalle kalyaana bhaavana
Athu karalinnoraananda vedana
Nithyam kavarunnithen praana chethana

Mukilethunneram akalunnu dooram
Muzhupoonthinkalmuthaano
Neeyen thaaram

Madhunirayum kaale
Malar viriyum neele
Abhimaanikkum vandinnathu nalkunneele
Karuthalleyee souhaardda kalpana thellum
Karuthaathen anuraagaaraadhana
Thava kanivenye kalarum parishodhana

Dhanasoubhaagyathin kanakasreekovil
Anivaathil thurannidaa pranayathinaay

Panamiyannorkkum pranayikkaan bhaagyam
Kaniveykkunnille ee karalinnaikyam
Ulakellaamorullaasa shaalayaam
Athil ozhukunnoromal kinaavu njan
Mama swapnangal poothidumennaho

Anupadaramyamithe maanava jeevitham
Athil sakhi enthinu the chinthakaleevidham!

Vaasanthippookkalellaam
Vaadikkozhiyukayille
Vaanathu maayukille
Vaarmazhavillukal

Lokam jayichavar naam
Moham kalarnnavar naam
Kaliyaadaam kadhapaadaam
Kaalamaakave kouthukamaakave
Ulakellaamorullaasa shaalayaam
Athil ozhukunnoromalkkinaavu naam
Language: Malayalam

(പു) കളിയല്ലേയീക്കല്യാണഭാവനാ
അതു കരളിന്നൊരാനന്ദ വേദനാ -
നിത്യം - കവരുന്നിതെന്‍ പ്രാണചേതന
മുകിലെത്തുന്നേരം
അകലുന്നൂ ദൂരം
മുഴുപൂന്തിങ്കള്‍ മുത്താനോ
നീയെന്‍ താരം
(കളി)

(സ്ത്രീ) മധുനിറയും കാലേ
മലര്‍ - വിരിയും നീളേ
അഭിമാനിക്കും വണ്ടിന്നതു നല്‍കുന്നീലേ
കരുതല്ലേയീ സൗഹാര്‍ദ്ദകല്‍പന - തെല്ലും
കരുതാതെന്‍ അനുരാഗാരാധന -
തവ - കനിവെന്യേ കലരും പരിശോധന

(പു) ധനസൗഭാഗ്യത്തില്‍
കനകശ്രീകോവില്‍
അണിവാതില്‍ തുറന്നീടാ
പ്രണയത്തിന്നായു്

(സ്ത്രീ) പണമിയുന്നോര്‍ക്കും
പ്രണയിക്കാന്‍ ഭാഗ്യം
കണിവെയ്ക്കുന്നില്ലേയി -
ക്കരളിന്നൈക്യം

(സ്ത്രീ) ഉലകെല്ലാമൊരുല്ലാസശാലയാം
അതില്‍ ഒഴുകുന്നൊരോമല്‍ക്കിനാവു ഞാന്‍
മമ - സ്വപ്നങ്ങള്‍ പൂത്തിടുമെന്നഹോ

(പു) അനുപദരമ്യമിതേ
മാനവജീവിതം
അതില്‍ സഖിയെന്തിനുതേ
ചിന്തകളീവിധം

(സ്ത്രീ) വാസന്തിപ്പൂക്കളെല്ലാം
വാടിക്കൊഴിയുകയില്ലേ
വാനത്തു മായുകില്ലേ
വാര്‍മഴവില്ലുകള്‍

(പു) ലോകം ജയിച്ചവര്‍ നാം
(സ്ത്രീ) മോഹം കലര്‍ന്നവര്‍ നാം
(ഡു) കളിയാടാം കഥപാടാം
കാലമാകവേ
കൗതുകമാകവേ
ഉലകെല്ലാമൊരുല്ലാസശാലയാം
അതില്‍ ഒഴുകുന്നൊരോമല്‍ക്കിനാവു നാം
Movie/Album name: CID
Artists