Thankakkireedam Choodiya

1977
Lyrics
Language: English

Mangalasandhya nammeyethirettu
Ninte varmudimukilil sundhari
Swarnappoombodi varshichu
(thankakkireedam choodiya ...

Swapnalolupa neeyenikkekiya
Kalpanaapushpakathil njan parannu
Ragavirahiniveenayam ninnile
Nadhamay njanitha thirichu vannu!
(thankakkireedam choodiya ...

Nruthagayakan aavanithennalee
Pushpineemandapathin nadathurannu
Gaanasaraswatheekovilam ninnile
Devanay njanitha thirichuvannu...!
(thankakkireedam choodiya ...
Language: Malayalam

തങ്കക്കിരീടം ചൂടിയ
മംഗളസന്ധ്യ നമ്മെയെതിരേറ്റു
നിന്റെ വാര്‍മുടിമുകിലില്‍ സുന്ദരി
സ്വര്‍ണ്ണപൂമ്പൊടി വര്‍ഷിച്ചു

സ്വപ്നലോലുപ നീയെനിക്കേകിയ
കല്‍പ്പനാപുഷ്പകത്തില്‍ ഞാന്‍ പറന്നു
രാഗവിരഹിണി വീണയാം നിന്നിലെ
നാദമായ് ഞാനിതാ തിരിച്ചു വന്നു

നൃത്തഗായകന്‍ ആവണിത്തെന്നലീ
പുഷ്പിണീമണ്ഡപത്തിന്‍ നടതുറന്നു
ഗാനസരസ്വതീകോവിലാം നിന്നിലെ
ദേവനായ് ഞാനിതാ തിരിച്ചുവന്നു
Movie/Album name: Parivarthanam
Artists