Thoovenpravukal (D)

1998
Lyrics
Language: English

Thoo ven praavukal moolum kannukal
Nira nilaakkoodu menayumennullil ee sandhyayil
Ee pon poovukal pookkum vaakkukal
Oru thudam manju kudayumennullil ee velayil
Kulir kunkumam thotta pol
Malar chempakam pootha pol(kulir...)
Iniyen manassil viriyum nin thinkal mukham
Thoo ven praavukal moolum kannukal
Nira nilaakkoodu menayumennullil ee sandhyayil

Munthirivalli thalirtha kinaavin thaazhvaarangalil
Moovanthikkili paadum kaanaa cholayil
Pon thiri vechu madangum maayika raavin manchalil
Alivode ethirelkkum ninne innu njaan
Eduthaalum theeraatha mani muthu chaarthum chundil
Oru kodi mazhavillin malar mutham nalkum njaan
Thoo ven praavukal moolum kannukal
Niranilaakkoodu menayumennullil ee sandhyayil

Kaiviral kondu thodumpol paadum maayaa veenayil
Njaan ninte swaramellaam poovaay maattave
Velli vilakku koluthum raathrikal kaaval nilkkave
Njaan ninte azhakezhum maaril chaarthave
Alinjaalum theeraatha kulir kondu moodum nenchil
Anuraaga vivasham njan punarnnotte pon muthe
(thoo ven praavukal....)
Language: Malayalam

തൂവെൺപ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍
ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍
ഒരു തുടം മഞ്ഞു കുടയുമെന്നുള്ളില്‍ ഈ വേളയില്‍
കുളിര്‍ കുങ്കുമം തൊട്ട പോല്‍
മലര്‍ ചെമ്പകം പൂത്ത പോല്‍ (കുളിര്‍ ...)
ഇനിയെന്‍ മനസ്സില്‍ വിരിയും നിന്‍ തിങ്കള്‍ മുഖം
തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍

മുന്തിരിവള്ളി തളിര്‍ത്ത കിനാവിന്‍ താഴ്വാരങ്ങളില്‍
മൂവന്തിക്കിളി പാടും കാണാച്ചോലയില്‍
പൊന്‍തിരി വെച്ചു മടങ്ങും മായിക രാവിന്‍ മഞ്ചലില്‍
അലിവോടെ എതിരേല്‍ക്കും നിന്നെ ഇന്നു ഞാന്‍
എടുത്താലും തീരാത്ത മണി മുത്തു ചാര്‍ത്തും ചുണ്ടില്‍
ഒരു കോടി മഴവില്ലിന്‍ മലര്‍ മുത്തം നല്‍കും ഞാന്‍
തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍

കൈവിരല്‍ കൊണ്ടു തൊടുമ്പോള്‍ പാടും മായാവീണയില്‍
ഞാന്‍ നിന്റെ സ്വരമെല്ലാം പൂവായ് മാറ്റവേ
വെള്ളി വിളക്കു കൊളുത്തും രാത്രികള്‍ കാവല്‍ നില്‍ക്കവേ
ഞാന്‍ നിന്റെ അഴകേഴും മാറില്‍ ചാര്‍ത്തവേ
അലിഞ്ഞാലും തീരാത്ത കുളിര്‍ കൊണ്ടു മൂടും നെഞ്ചില്‍
അനുരാഗ വിവശം ഞാന്‍ പുണര്‍ന്നോട്ടെ പൊന്‍മുത്തേ
(തൂവെൺ പ്രാവുകള്‍ .....)
Movie/Album name: Aakhosham
Artists