വരിക നീ , നിന്നിൽ പിടഞ്ഞു മരിച്ചുള്ള പുരുഷജന്മങ്ങളും ചൂടി പുഴ പോലെ ചിരകാല ജലമതം കാലം പതയുന്ന, ഘോര വിഭ്രാന്ത സമുദ്രം തിരഞ്ഞു നീ പുരുഷവംശത്തിനെ മുഴുവനും ചുമ്മി നീ വരികയിനി അകലെ ഞാൻ കാക്കും തുരുത്തിതിൽ
നിന്നിൽ മുളയ്ക്കുന്നു പാടുന്ന പക്ഷങ്ങൾ നിന്നിലൊന്നാവുന്നു യുദ്ധവും വേദവും ദൂരവും ആഴിയും കാലവും പോൽ സഖീ നീരവം നീ നിന്റെയാക്കുന്നു സര്‍വ്വവും