അക്ഷരസ്വരസംഗമങ്ങളില്‍ ആദ്യ ശ്രുതി നീയേ.... നാദവാഹിനി പോലെയെന്നില്‍ വാണിയും നീയേ.... മൂര്‍ത്തിമൂവരുമേറ്റുപാടിയ കീര്‍ത്തി നീയല്ലേ...... കൈ തൊഴുന്നേന്‍ കൈ തൊഴുന്നേന്‍ സ്വര്‍ഗ്ഗനന്ദിനിയേ...... പ്രണവശംഖൊലി കേട്ടുണര്‍ന്നൊരു പ്രകൃതിയേ ജനനീ...
പാർത്ഥസാരഥിയായ ദേവനു് ദേവി നീയല്ലേ... വില്വഗിരിയിലെ വിശ്വനാഥനു് പാതിമെയ് നീയേ.... മണ്ണിലുള്ള ചരാചരങ്ങളില്‍ അമ്മയും നീയേ.... കൈ തൊഴുന്നേന്‍ കൈ തൊഴുന്നേന്‍ ഭാഗ്യഭഗവതിയേ...... (പ്രണവശംഖൊലി....)