Kanmani Njaanini Kazhukaanariyaa Viralaay

2025
Lyrics
Language: Malayalam

കണ്മണി ഞാനിനി തഴുകാനറിയാ വിരലായ്
കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകെ
നെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീ
എന്നുടലുയിരാമെൻ വാഴ്വിൻ നിധിയേ
കണ്ണുഴിയണ നേരം കുഞ്ഞിള മേയ്യായ് നീ
വന്നണയുമീ നെഞ്ചം നീരാതരികെ
മൗനം പാടുമ്പോൾ താരാട്ടാകാം ഞാൻ (2 )
കണ്മണി ഞാനിനി തഴുകാനറിയാ വിരലായ്
കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകെ

ഞാനെന്നെ തേടുന്ന കാലങ്ങളിൽ
ജീവന്റെ ആഴം നീ ചായും പോലെ
ഒരു നാളമായി നേർന്നെറിഞ്ഞുവോ
മൃദു ശ്വാസമായി മാറലിഞ്ഞുവോ
തോരാതെ ഇ വാനിൽ വിങ്ങുമ്പോഴും
നീളാതെ രാവെല്ലാം നീളുമ്പോഴും
ഇട നെഞ്ചമാരെ പുൽകി മാഞ്ഞിടും
നിറ കൺകളാരെ ചിമ്മിയോതിടും
ഇനി വരും പകലിൽ ഞാൻ തിരയുമീ വരമായ്
ഇരവുകൾ നിറയും നിൻ ചിരിയുടെ മൊഴിയായ്
കാലമിതോ കാവലുപോൽ ചെരുന്നേ നീയെന്നുള്ളം
കണ്മണി ഞാനിനി തഴുകാനറിയാ വിരലായ്
കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകെ
നെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീ
എന്നുടലുയിരാമെൻ വാഴ്വിൻ നിധിയേ
കണ്ണുഴിയണ നേരം കുഞ്ഞിള മേയ്യായ് നീ
വന്നണയുമീ നെഞ്ചം നീരാതരികെ
മൗനം പാടുമ്പോൾ താരാട്ടാകാം ഞാൻ (2 )
Movie/Album name: Written & Directed By God
Artists