Kettiya Thalikku

1977
Lyrics
Language: English

Kettiyathaalikku bhaaryayaay njan
Pettunovariyaathinnammayaayi
Uttavalaay theernna thankame nee
Thottathellaam ponnaay maarume

Aattukaal ponkaalayittu njanennum
Nottanoyambinte punyame
Devi kaninjathee mangalyam
Daivathin daivam nin sundaran

Kudiyerum veedini nin veedu
Thaali kettiyon chollini nin chollu
Poomukham chiriyodirikkanam
Poovullam vaadaathirikkanam
Language: Malayalam

കെട്ടിയ താലിക്ക് ഭാര്യയായ് ഞാൻ
പേറ്റു നോവറിയാതിന്നമ്മയായ്
ഉറ്റവളായ് തീർന്ന തങ്കമേ നീ
തൊട്ടതെല്ലാം പൊന്നായ് മാറുമേ
(കെട്ടിയ..)

ആറ്റുകാൽ പൊങ്കാലയിട്ടു ഞാൻ എന്നും
നോറ്റ നോയമ്പിന്റെ പുണ്യമേ
ദേവി കനിഞ്ഞതീ മംഗല്യം
ദൈവത്തിൻ ദൈവം നിൻ സുന്ദരൻ
(കെട്ടിയ..)

കുടിയേറും വീടിനി നിൻ വീട്
താലി കെട്ടിയോൻ ചൊല്ലിനി നിൻ ചൊല്ല് !
പൂമുഖം ചിരിയോടിരിക്കണം
പൂവുള്ളം വാടാതിരിക്കണം
(കെട്ടിയ..)
Movie/Album name: Rowdy Raajamma
Artists