Yelelamaa yele yelamaa Cholleedumo ullam thullumo Ennomale innen arikil vaa... Ee naalukal marakkaanaakumo... Nin paattin eenamo... Athu kelkkaam innu rasikkaam Ini ninne pulkidaam ee swapnakkoottil mayangaam Pon maanaay maanam neele ini parakkaam.. (yelelamaa...)
Kara kaanaatheerathu oru kiliyaay parannidaam Nin chaare vanneedaam..ini mohamunarthille.. Ponnin kinaakkalaay ini onnen arike varuu Nee innen hridayathil oru koodorukkiyille... Muthuchippi pole ninne kaatheedaam njaan pennaale Snehathumpi pookkal thedi paarippaari vannille Mele meleykkuyaraam paaree poyidaam naam... (yelelamaa...)
Chila neram kaathorthidaam Ee pranayam kaimaaridaam Ini madhuram nalkidumo..priyane nee koode vaa... Olathumpathu ini oonjaalaadaamo Nin nizhalaay koode varaam...nee ennum entethalle.. Parayuvaanaavukilla en manassu vingunnu Madhuramo ini neram pookkaalangal theertheedaam Marakkuvaanaavukilla ninte kaal konchalukal.. (yelelamaa...)
Language: Malayalam
യേലേലമാ...യേലേ യേലമാ ചൊല്ലീടുമോ ഉള്ളം തുള്ളുമോ എന്നോമലേ ഇന്നെൻ അരികിൽ വാ... ഈ നാളുകൾ മറക്കാനാകുമോ... നിൻ പാട്ടിൻ ഈണമോ... അതു കേൾക്കാം ഇന്നു രസിക്കാം ഇനി നിന്നെ പുൽകിടാം ഈ സ്വപ്നക്കൂട്ടിൽ മയങ്ങാം പൊൻമാനായ് മാനം നീളേ ഇനി പറക്കാം.. (യേലേലമാ....)
കരകാണാതീരത്തു് ഒരു കിളിയായ് പറന്നിടാം നിൻ ചാരേ വന്നീടാം..ഇനി മോഹമുണർത്തില്ലേ.. പൊന്നിൻ കിനാക്കളായ് ഇനി ഒന്നെൻ അരികെ വരൂ നീ ഇന്നെൻ ഹൃദയത്തിൽ ഒരു കൂടൊരുക്കിയില്ലേ... മുത്തുച്ചിപ്പിപോലെ നിന്നെ കാത്തീടാം ഞാൻ പെണ്ണാളേ സ്നേഹത്തുമ്പി പൂക്കൾ തേടി പാറിപ്പാറി വന്നില്ലേ മേലേ മേലേയ്ക്കുയരാം പാറീ പോയീടാം നാം... (യേലേലമാ....)
ചിലനേരം കാതോർത്തിടാം ഈ പ്രണയം കൈമാറിടാം ഇനി മധുരം നൽകിടുമോ..പ്രിയനേ നീ കൂടെ വാ... ഓലത്തുമ്പത്തു് ഇനി ഊഞ്ഞാലാടാമോ നിൻ നിഴലായ് കൂടെ വരാം...നീ എന്നും എന്റേതല്ലേ.. പറയുവാനാവുകില്ല എൻ മനസ്സു വിങ്ങുന്നു മധുരമോ ഇനി നേരം പൂക്കാലങ്ങൾ തീർത്തീടാം മറക്കുവാനാവുകില്ല നിന്റെ കാൽ കൊഞ്ചലുകൾ.. (യേലേലമാ....)