Thaaraattineenam Moolum
2022
താരാട്ടിനീണം മൂളും ആനന്ദമേ..
നാരായ വേരായ് വാഴ്വ്വൂ നീ..
നേരിന്റെ സൂര്യന്‍ പോലും കൈകൂപ്പിടും
പൂവായി ഭൂവില്‍ വിരിഞ്ഞു നീ..
സ്ത്രീജന്മപുണ്യമായ്...!!
വീടിന്റെ താളം നീയേ
ശ്രുതിചേര്‍ത്ത ''ചാരുത''..!!
നീ കാക്കും സിന്ദൂരം ''ധീരത''..!!
ആണിന്നക'ക്കരുത്തും
പെണ്‍തന്നെയല്ലോ..
സ്നേഹത്തിന്‍ ഉറവാം പെണ്‍മനം..!
ത്യാഗത്തിന്‍ തേന്‍കണം..!!
കൊഞ്ചലായ് കൈനീട്ടിയും
പുഞ്ചിരിപ്പാലൂട്ടിയും
ആദ്യമായ് ചൊല്ലും വാക്കില്‍
അമൃതമായ് നില്‍പ്പൂ...''അമ്മ'' !!
കുടുംബത്തില്‍ ഗുരുവായവള്‍
കാരുണ്യ കടലാണവള്‍
ക്ഷേമത്തിന്‍ വഴി കാട്ടീടും
സ്നേഹത്തിന്‍ നിധിയാണവള്‍..!!
രാഗത്തില്‍ തെളിയും ദീപം
മേഘത്തിനലിവാം വര്‍ഷം
''പെണ്‍ജന്മം'' പെരുമ ''തന്നെ''
ഈ- ഭൂമിയില്‍...!!
Movie/Album name: Uthami
Artists