Shabarimalayude

1974
Lyrics
Language: English

Sabarimalayude thaazhvarayil
Shanthavari thaazhvarayil
Pamba vilakkinu nagarathil ninnoru
Panchavarna kili vannu

Muthola thaliroonjaaleloru thathamma pennine kandu
Avan ithirichundil choolavumaayavan chithira kombilirunnu
Aankiliyonnu vilichappol aval aadyamadhyam nanichu
Pinne thamarathen kudichu munthiri pazhamundu
Avar munthiri pazhamundu (sabarimalayude..)

Ponnattumkare manjum kondavar onnichanthiyurangi
Avan akkareyaro vannu vilichittannu veluppinu poyi
Aankkili pinne varaanjappolaval aadyamadyam pedichu
Pinne thathamma muttayittu pinchu kunjine kandu
Aval ponnu kunjine kandu (sabarimalayude ..)
Language: Malayalam

ശബരിമലയുടെ താഴ്വരയില്‍
ശതാവരിതാഴ്വരയില്‍
പമ്പവിളക്കിനു നഗരത്തില്‍ നിന്നൊരു
പഞ്ചവര്‍ണ്ണക്കിളിവന്നൂ
ശബരിമലയുടെ താഴ്വരയില്‍
ശതാവരിതാഴ്വരയില്‍

മുത്തോലത്തളിരൂഞ്ഞാലേലൊരു
തത്തമ്മപ്പെണ്ണിനെ കണ്ടൂ അവന്‍
ഇത്തിരിച്ചുണ്ടില്‍ ചൂളവുമായൊരു
ചിത്തിരക്കൊമ്പിലിരുന്നു
ആണ്‍കിളിയൊന്നു വിളിച്ചപ്പോളവള്‍
ആദ്യമാദ്യം നാണിച്ചു
പിന്നെ താമര തേന്‍ കുടിച്ചൂ
മുന്തിരിപ്പഴമുണ്ടൂ...അവര്‍
മുന്തിരിപ്പഴമുണ്ടൂ
(ശബരിമലയുടെ...)

പൊന്നാറ്റുംകരെ മഞ്ഞും കൊണ്ടവര്‍
ഒന്നിച്ചന്തിയുറങ്ങീ അവന്‍
അക്കരെയാരോ വന്നുവിളിച്ചിട്ടന്നുവെളുപ്പിനു പോയീ
ആണ്‍കിളിപിന്നെവരാഞ്ഞപ്പോളവള്‍
ആദ്യമാദ്യം പേടിച്ചൂ
പിന്നെത്തത്തമ്മ മൊട്ടയിട്ടൂ
പിഞ്ചുകുഞ്ഞിനെക്കണ്ടൂ അവള്‍
പൊന്നുകുഞ്ഞിനെക്കണ്ടൂ...
(ശബരിമലയുടെ..)
Movie/Album name: Durga
Artists