Poove poonthalire

1988
Lyrics
Language: Malayalam

പൂവേ പൂന്തളിരേ
തേനേ തെന്മലരേ
ഉറങ്ങുറങ്ങൂ ആരുയിരേ
അരീരംരാരോ രാരിരാരോ

പൂങ്കിനാവിൻ പൂന്തിരകൾ
കരളിനുള്ളിൽ കണ്ടൊരെൻ കണ്ണല്ലേ
ജീവിതമാം പാഴ്‌വനിയിൽ
താനേ വന്നു നീ
ഇനിയെല്ലാം എല്ലാം നീയല്ലോ
എല്ലാം നീയല്ലോ...
ഉറങ്ങുറങ്ങൂ ആരുയിരേ
അരീരംരാരോ രാരിരാരോ

തോരുകില്ലെൻ കണ്ണിണകൾ
തീരുകില്ലെൻ നോവുകൾ പുന്നാരേ
നീ വളരും നാൾവരെ ഞാൻ
നീന്താം കണ്ണീരിൽ
എനിയ്ക്കെല്ലാം എല്ലാം നീയല്ലോ
എല്ലാം നീയല്ലോ...
കഥപറയും കായലാണെൻ
ഹൃദയമെന്നും...
Movie/Album name: Ambalakkara Panchaayath (Kadha Parayum Kaayal)
Artists