അത്തറിൽ മുങ്ങി മുടിയുലമ്പി വരും ഉല്പലാക്ഷികളേ നോക്കൂ മദനോത്സവങ്ങളിലെ മത്സരങ്ങളിലെ അപ്സരസ്സുകളേ നോക്കൂ ചിരിക്കൂ പാദുഷ ചിരിക്കൂ ഈ ചിരിയുടെ മുന്തിരിവള്ളികൾ കൊണ്ടൊരു ചിത്രം വരയ്ക്കൂ ഇവിടെ ഇവിടെ ഇവിടെ വരയ്ക്കൂ ഇലക്കുട ചൂടും മലയാളത്തിലെ ഇളനീർപ്പൊൻ കുടങ്ങൾ ഞങ്ങൾ സ്വീകരിക്കൂ ഈ ഇളനീർ സ്വീകരിക്കൂ ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കീന്തപ്പനമ്പഴം നൽകൂ (സ്വർണ്ണ.....)
കന്മദം കവിളിലിട്ടൊരു ഉന്മദാംഗികളേ നോക്കൂ അർദ്ധനഗ്നകളേ നൃത്തലോലകളേ അത്ഭുതാംഗനകളേ നോക്കൂ ചിരിക്കൂ പാദുഷ ചിരിക്കൂ ഈ ചിരിയുടെ തങ്കലയങ്ങളിൽ ഞങ്ങളെ ഒന്നു മയക്കൂ തിരുവാതിരകൾ കുളിരിൽ മുക്കിയ ധനുമാസ പുഷ്പങ്ങൾ ഞങ്ങൾ ധനുമാസപുഷ്പങ്ങൾ സ്വീകരിക്കൂ പാതിരാപ്പൂവിതു സ്വീകരിക്കൂ ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കില്ലാത്ത തൊക്കെയും നൽകൂ (സ്വർണ്ണ...)