ഓടിവരും ഓര്‍മ്മകളില്‍ ഒരേ മുഖം മാത്രം അച്ഛനെയാണെനിക്കിഷ്ടമെന്ന് കൊഞ്ചും മൊഴി മാത്രം (ഓടി...)
അമ്മയെ കാണാത്ത പൈതലേ നിന്‍ പിഞ്ചുകവിളിണയില്‍ കരളിനാല്‍ ഞാന്‍ ചാര്‍ത്തിടാ- മൊരു കണ്ണുനീര്‍മുത്തം പുണ്യമേ നിന്‍ നീലക്കണ്ണുകള്‍ പൂട്ടിയുറങ്ങൂ നീ [2] (ഓടി...)
അച്ഛന്റെ നെഞ്ചില്‍ വിടര്‍ന്നു നില്‍ക്കും ആശാമലരല്ലേ (അച്ഛന്റെ നെഞ്ചില്‍) ഉയിരിന്നുയിരേ ഉലകിലെന്നും എനിക്കു നീ മാത്രം കൂരിരുളില്‍ പൊന്‍തിരിയായി നിന്റെ ചിരി മാത്രം [2] (ഓടി...)