നിലാത്തെന്നലേ കുളിരും കൊഞ്ചലേ ഇളമാൻ മിഴിയേ നറുതേൻമൊഴിയേ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ നീൾമിഴികളിൽ അഞ്ജനമോ നിൻ പ്രേമഗാനം പാടി നീ വരൂ പൊന്നഴകേ..
കായാമ്പൂ കണ്ണിമ മുല്ലപ്പൂംകവിളിണ മമതോഴാ പോരൂ കൂട്ടിന്നായ് പ്രാണനിൽ കനകക്കതിർ കണ്മണീ മറുകുള്ളൊരു പെൺകൊടീ തേനൂറും തളിരുമായ് അരികത്തായ് അണയവേ കൊഞ്ചും പെണ്ണേ നിൻ ചുണ്ടിൽ പ്രേമത്തിൻ മുത്തങ്ങൾ ഞാൻ കള്ളച്ചെക്കാ നീ വാ മുത്തം നൽകാൻ (നിലാത്തെന്നലേ..)
പുല്ലാങ്കുഴൽ പാട്ടുമായ് പൂവനത്തിൽ ഞാൻ വരാം എൻ വീണാതന്ത്രിയിൽ ശ്രുതി മീട്ടൂ രാഗമായ് കുറുകും ഇണക്കിളികളായ് പുണരാമെൻ പ്രിയതമേ കരലാളനമേറ്റു ഞാൻ വിടരാമൊരു വസന്തമായ് കൊഞ്ചും പെണ്ണേ നിൻ ചുണ്ടിൽ പ്രേമത്തിൻ മുത്തങ്ങൾ ഞാൻ കള്ളച്ചെക്കാ നീ വാ മുത്തം നൽകാൻ (നിലാത്തെന്നലേ..)