പൂഞ്ചോലത്തീരത്തിൽ നീ കുളിർകാറ്റായ് വന്നണയുമ്പോൾ മഴമുകിലായ് ഞാനും ഒന്നു ചേരാൻ... കതിരോലപ്പന്തൽകെട്ടി നീ കാത്തിരിക്കുമ്പോൾ മണവാട്ടിയായി ഞാനും വന്നു ചേരാം മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിനക്കായ് ഒരുപിടി സ്വപ്നം തളിർക്കുന്നു എന്നിൽ നിന്റെ രൂപം....ആ...ആ...ആ... പറക്കുന്ന ശലഭത്തിൻ വിറയ്ക്കുന്ന ചിറകുപോൽ മിടിക്കുന്നു എന്നിൽ നിന്റെ സ്നേഹം....ആ...ആ...ആ... പറയൂ...പറയൂ...നമുക്കായ് മാത്രം ഈ ജന്മം.. പുള്ളിക്കുയിലേ...കള്ളിക്കുയിലേ.....
മകരനിലാവിൽ നീ മാമ്പൂവായ് പെയ്തിറങ്ങുമ്പോൾ കരിവണ്ടായ് ഞാനും തേൻ നുകരാം.... പുളിയിലക്കര ചുറ്റി നീ ഓർത്തിരിക്കുമ്പോൾ മണവാളനായ് ഞാനും ചേർന്നിരിക്കാം കിനാവിന്റെ മൺചെരാതിൽ നിനക്കായൊരുതിരിനാളം ജ്വലിക്കുന്നു എന്നിൽ നിന്റെ രാഗം....ആ...ആ...ആ... തുടിക്കുന്ന ഹൃദയത്തിൽ മുഴങ്ങുന്നു മന്ത്രമായ് ഉണരുന്നു എന്നിൽ നിന്റെ ജീവൻ....ആ...ആ...ആ... പറയൂ...പറയൂ...നിനക്കായ് മാത്രം ഈ ജന്മം.. (പുള്ളിക്കുയിലേ...കള്ളിക്കുയിലേ....)