Neerada Kanyakku

1991
Lyrics
Language: English

Neeradakanyakku kaamukar poojaykku
Thaalangal nirathunnu
Maanasa raanikk manmadha poojaykku
Manthrangal muzhangunnu
Manjin nadiyil neeraadi vannu
Ullinnizhayil naadangal peythu
Manninnudalil poothoovum raavil

Melekkaavil pon naalam koluthunnu
Maanathe pennungal
Evideyumullaasa samgeethamaay
Azhakukalonnaay aadum neram
Kelkkaatha paattonnu paaditharu
Mulam kaattil ninnethunna maargazhi thennale

Thaazhe thammil kaithaalam pakarnnu
Thaarunya mukulangal
Kulirala veeshunnu hridayangalil
Thalirukal thammil cherum neram
Vellichilamponnu theerthutharoo
Narum vellichirakulla panchamithinkale
Language: Malayalam

നീരദകന്യയ്ക്കു കാമുകര്‍ പൂജയ്ക്കു
താലങ്ങള്‍ നിരത്തുന്നു
മാനസറാണിക്ക് മന്മഥപൂജയ്ക്ക്
മന്ത്രങ്ങള്‍ മുഴങ്ങുന്നു
മഞ്ഞിന്‍ നദിയില്‍ നീരാടിവന്നു
ഉള്ളിന്നിഴയില്‍ നാദങ്ങള്‍ പെയ്തു
മണ്ണിന്നുടലില്‍ പൂതൂവും രാവില്‍

മേലേക്കാവില്‍ പൊന്‍ നാളം കൊളുത്തുന്നു
മാനത്തെപ്പെണ്ണുങ്ങള്‍
എവിടെയുമുല്ലാസ സംഗീതമായ്
അഴകുകളൊന്നായ് ആടും നേരം
കേള്‍ക്കാത്ത പാട്ടൊന്നു പാടിത്തരു
മുളംകാട്ടില്‍ നിന്നെത്തുന്ന മാര്‍കഴിത്തെന്നലേ

താഴെ തമ്മില്‍ കൈത്താളം പകര്‍ന്നു
താരുണ്യ മുകുളങ്ങള്‍
കുളിരല വീശുന്നു ഹൃദയങ്ങളില്‍
തളിരുകള്‍ തമ്മില്‍ ചേരും നേരം
വെള്ളിച്ചിലമ്പൊന്നു തീര്‍ത്തുതരൂ
നറും വെള്ളിച്ചിറകുള്ള പഞ്ചമിത്തിങ്കളേ
Movie/Album name: Aaranyavaaasam
Artists