Santhaapaminnu Naattaarkku

1967
Lyrics
Language: English

Santhaapamithu naattaarkku peruthathu
Santhaana vardhanam onnukondallayo
Sampathu santhaapamennorthavarkkithu
Sampathu nashtamaay van vipathaayithu

Shambalam pathirunoorundoruvanu
Kimbalam athrayum koode kidachidum
Kim bhalam anchettu pillerumundavar-
Kkimbam kalarnnu kazhiyaan pani thulom

Reshanekkondu shaappaadu thikanjidaa
Shesham karinchantha kaashilla vaanguvaan
Vesham palathumeduthidum vanpicha
Dosham varuvathu kandariyillivan

Kandaalariyaathirikkunna moodhanum
Kondaalariyum arinjavanaanunjan
Thullalu kondu kazhinjidaamennoru
Thallalu poyppoyathullathu chollidaam

Ullathukondu kazhikkenamenkilo
Pillakal kallatharathinirangeedum
Pallaveerppikkuvaan pattinikkaaravar
Ulladikkellaam alanju thakarthidum

Kallukudichidum thallukollum pala
Bhalluparayumithellaam varunnatho
Thallayum thanthayum melukeezh nokkaathe
Thalliya jeevithamonninaanallayo

Pillerippozhullathu mathiye
Kolluka naamithu naadinu vendi
Ollathu mathiye ollathu mathiye
Tholla thurannithu cholvin shubhamam
Language: Malayalam

സന്താപമിന്നു നാട്ടാര്‍ക്കു പെരുത്തതു
സന്താന വര്‍ദ്ധനം ഒന്നു കൊണ്ടല്ലയോ
സമ്പത്തു സന്താനമെന്നോര്‍ത്തവര്‍ക്കിന്നു
സമ്പത്തു നഷ്ടമായ് വന്‍ വിപത്തായിതു

ശമ്പളം പത്തിരുന്നൂറുണ്ടൊരുവനു
കിമ്പളം അത്രയും കൂടെ കിടച്ചിടും
കിം ഫലം അഞ്ചെട്ടു പിള്ളേരുമുണ്ടവര്‍
ക്കിമ്പം കലര്‍ന്നു കഴിയാന്‍ പണി തുലോം

റേഷനെക്കൊണ്ടു ശാപ്പാടു തികഞ്ഞിടാ
ശേഷം കരിഞ്ചന്ത കാശില്ല വാങ്ങുവാന്‍
വേഷം പലതുമെടുത്തിടും വമ്പിച്ച
ദോഷം വരുവതു കണ്ടറിയില്ലിവന്‍

കണ്ടാലറിയാതിരിക്കുന്ന മൂഢനും
കൊണ്ടാലറിയും അറിഞ്ഞവനാണു ഞാന്‍
തുള്ളലു കൊണ്ടു കഴിഞ്ഞിടാമെന്നൊരു
തള്ളലു പൊയ്പ്പോയതുള്ളതു ചൊല്ലിടാം

ഉള്ളതു കൊണ്ടു കഴിക്കേണമെങ്കിലോ
പിള്ളകള്‍ കള്ളത്തരത്തിനിറങ്ങീടും
പള്ള വീര്‍പ്പിക്കുവാന്‍ പട്ടിണിക്കാരവര്‍
ഉള്ള ദിക്കെല്ലാം അലഞ്ഞു തകര്‍ത്തിടും

കള്ളു കുടിച്ചിടും തല്ലു കൊള്ളും പല
ഭള്ളു പറയുംമിതെല്ലാം വരുന്നതോ
തള്ളയും തന്തയും മേലുകീഴ് നോക്കാതെ
തള്ളിയ ജീവിതമൊന്നിനാലല്ലയോ

പിള്ളേരിപ്പോഴുള്ളതു മതിയേ
കൊള്ളുക നാമിതു നാടിനു വേണ്ടി
ഒള്ളതു മതിയേ ഒള്ളതു മതിയേ
തൊള്ള തുറന്നിതു ചൊല്‍വിന്‍ ശുഭമാം
Movie/Album name: Ollathumathi
Artists