SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pakalmazha pozhiyumoranupama lahariyil Azhakezhumirumanam oru yuva midhunamaay Ithuvazhi pokayaay... Himakanamaniyumoravayude chirakukal Ariyoru mukulitha malarithal pothiyave Raaga saandramaay... Kinaavum kandu nilaavaay minni Ulaavum pakshi pol..... (pakalmazha....) Nagara sandhyakal vithariya puthumayil Uyirilunarum unarvil Sarala thaalamaay thazhukiya kadalile Alakal chitharum alivaay Unarum ariya jala shishiramoranithara Jathiyil aliyumoru thazhukalil asulabha Lahari nurayumoru viral nakha murivaay maaraam... (unarum ariya...) Pathiye ithanupada dalapudamaruliya Madhumaya malarukalaay vidarnnidaam... (pakalmazha....) Pranaya lolaraay nishayude madiyilo- Rushassin olikal thirayaam... Madhura raagamaay manassile marathaka Shalabha hridayamunaraam... Arikilarikiloru kuthukamitharuliya Kuliru pakarumoru paribhava varalaya Sukhadamoru madhura sulalitha padamaay aadaam... Sruthiyil ithanupada dalapudamaruliya Madhumaya malarukalaay vidarnnidaam... (pakalmazha....) പകൽമഴ പൊഴിയുമൊരനുപമ ലഹരിയിൽ അഴകെഴുമിരുമനം ഒരു യുവമിഥുനമായ് ഇതുവഴി പോകയായ്... ഹിമകണമണിയുമൊരവയുടെ ചിറകുകൾ അരിയൊരു മുകുളിത മലരിതൾ പൊതിയവെ രാഗസാന്ദ്രമായ്... കിനാവും കണ്ടു നിലാവായ് മിന്നി ഉലാവും പക്ഷി പോൽ..... (പകൽമഴ....) നഗരസന്ധ്യകൾ വിതറിയ പുതുമയിൽ ഉയിരിലുണരുമുണർവ്വിൽ സരളതാളമായ് തഴുകിയ കടലിലെ അലകൾ ചിതറും അലിവായ് ഉണരുമരിയജലശിശിരമൊരനിതര ജതിയിലലിയുമൊരു തഴുകലിലസുലഭ ലഹരിനുരയുമൊരു വിരൽനഖ മുറിവായ് മാറാം... (ഉണരുമരിയ...) പതിയെയിതനുപദ ദലപുടമരുളിയ മധുമയ മലരുകളായ് വിടർന്നിടാം... (പകൽമഴ....) പ്രണയലോലരായ് നിശയുടെ മടിയിലൊ- രുഷസ്സിൻ ഒളികൾ തിരയാം... മധുരരാഗമായ് മനസ്സിലെ മരതക ശലഭഹൃദയമുണരാം... അരികിലരികിലൊരു കുതുകമിതരുളിയ കുളിരു പകരുമൊരു പരിഭവവരലയ സുഖദമൊരു മധുര സുലളിതപദമായ് ആടാം... (അരികിലരികിലൊരു...) ശ്രുതിയിലിതനുപദ ദലപുടമരുളിയ മധുമയ മലരുകളായ് വിടർന്നിടാം... (പകൽമഴ ....)
Movie/Album name: Red Indians
Artists