Ushase Ushase

2003
Lyrics
Language: English

Ushasse...ushasse...nabhassin manasse
Unaraan vaikiyathenthe..
Shubhage varade thamassil rajasse
Pularaan thaamasamenthe
Vaazhvinte varamozhiyil vaasantham varavaayi
Udyagiri thaazhvarathorum raavinte kanneeralle
Urukunnu bhoomi than manamaake
Ulayunnu jeevante poonthoni...
Vaaninte dinamaniyaay unaruu nee ushamalare....

Iniyum nee vaikalle saanthvanamekaan
Kaniyuu nee niravalle ponkanavalle..
Azhake alivin madhuvaay nirayuu
Anaghe vidaruu unaruu hridayam
Choriyuu raagam shaaleenam...
(ushasse...ushasse....)

Akale nin maunam dharanee dukham
Veruthe en mohangal pidayave
Parayuu nenchil kanivo kanalo
Ivide sirayil ozhukum yamune
Ariyuu mannin shruthi thaalam....
(ushasse...ushasse....)
Language: Malayalam

ഉഷസ്സേ...ഉഷസ്സേ...നഭസ്സിന്‍ മനസ്സേ
ഉണരാന്‍ വൈകിയതെന്തേ.....
ശുഭഗേ വരദേ തമസ്സിൻ രജസ്സേ
പുലരാന്‍ താമസമെന്തേ.....
വാഴ്വിന്റെ വരമൊഴിയില്‍ വാസന്തം വരവായി
ഉദയഗിരിത്താഴ്വരതോറും രാവിന്റെ കണ്ണീരല്ലേ
ഉരുകുന്നു ഭൂമി തൻ മനമാകെ
ഉലയുന്നു ജീവന്റെ പൂന്തോണി...
വാനിന്റെ ദിനമണിയായ് ഉണരൂ നീ ഉഷമലരേ...

ഇനിയും നീ വൈകല്ലേ സാന്ത്വനമേകാന്‍
കനിയൂ നീ നിറവല്ലേ പൊൻകനവല്ലേ
അഴകേ അലിവിന്‍ മധുവായ് നിറയൂ
അനഘേ വിടരൂ ഉണരൂ ഹൃദയം
ചൊരിയൂ രാഗം ശാലീനം...
(ഉഷസ്സേ...ഉഷസ്സേ....)

അകലെ നിന്‍ മൌനം ധരണീദുഃഖം
വെറുതേ എന്‍ മോഹങ്ങള്‍ പിടയവേ
പറയൂ നെഞ്ചില്‍ കനിവോ കനലോ
ഇവിടെ സിരയിൽ ഒഴുകും യമുനേ
അറിയൂ മണ്ണിന്‍ ശ്രുതിതാളം....
(ഉഷസ്സേ...ഉഷസ്സേ....)
Movie/Album name: Uthara
Artists