Maanyanmare Mahathikale
1972
മാന്യന്മരേ മഹതികളേ ബഹു -
മാന്യസദസ്സിലെ മൂരാച്ചികളേ
വാരിവലിച്ചു തൊഴുന്നേന്‍ നട്ടെ -
ല്ലൂരി വളച്ചു കുനിഞ്ഞു തൊഴുന്നേന്‍
ചോട്ടാനേതാ വോട്ടിനു നിങ്ങടെ
വീട്ടില്‍ രാത്രി വരുന്നതു പോലെ
വാരാഘോഷക്കമ്മറ്റിക്കാര്
ഓരോപിരിവിന്നെത്തും പോലെ
മൂത്തുനരച്ചൊരു മുന്മന്ത്രിക്കും
മുന്പിലിരിക്കും ഹിപ്പിക്കും കുറെ
മുമ്പൊരു സിനിമപിടിച്ചു പൊളിഞ്ഞൊരു
മുതലാളിക്കും കൈകൂപ്പുന്നേന്‍
ചന്തയിലങ്ങനെ സാധനവിലകള്‍
ഉന്തിത്തള്ളിക്കയറും പോലെ
നാവില്‍ തുള്ളല്‍ക്കവിതകള്‍ വിടരാന്‍
ഈ വീ വന്നു കടാക്ഷിക്കേണം
കേരളഭരണമിതച്ചുതമേനോന്
ഗൗരവമോടെ നയിക്കും കാലം
ഇയസംബ്ലിയില് പ്രതിപക്ഷങ്ങളെ
ഈയെമ്മസ്സു നയിക്കും കാലം
ഭൂനയബില്ലും കര്‍ഷകബില്ലും
ഭൂമികുലുക്കി നടക്കും കാലം
ഒരു മുഴു വീശി ഭാര്ഗ്ഗവരാമന്
അറബിക്കടല്‍ കരയാക്കിയ നാളില്‍
ആക്കരമുഴുവന് ദാനം വാങ്ങി മു -
റുക്കിത്തുപ്പി രസിച്ചു നടന്നവര്‍
കുടവയറിട്ടു കുലുക്കി നടന്നവര്‍
കുടുമകള് കെട്ടിത്തുള്ളി നടന്നവര്‍
ജന്മിത്തമ്പ്രാക്കന്മാരിവിടെ
ജന്മശ്ശനി കൊണ്ടുഴലും കാലം
അവരുടെ യേമ്പക്കങ്ങള് കേട്ടാല്‍
അകലത്തോടി വണങ്ങിയിരുന്നവര്
സെല്ലും സമരവുമായിട്ടിവിടെ
വെല്ലുവിളിച്ചു നടക്കും കാലം
നമ്മുടെ നാട്ടില്‍ ലക്ഷം വീടുകള്‍ -
ക്കെമ്മെന് വന്നു തറക്കല്ലിട്ടു
ചാത്തന്പുലയനു മെയ്യുതരിച്ചു
ചാക്കോച്ചേട്ടനൊരെല്ലുമുളച്ചു
പുഷ്പാംഗദനും നാണൂച്ചാരും
പോക്കരു്കുട്ടിയുമാര്ത്തു ചിരിച്ചു
ഐയേയെസ്സുകളൈപ്പീയെസ്സുകള്
എമ്മെല്ലേമാര്‍ നേതാക്കന്മാര്
മണ്‍വെട്ടിയുമായ് മണ്ണുകിളച്ചു
മുന്മന്ത്രകള് ചിലര്‍ കല്ലു ചുമന്നു
നടികള്‍ നടന്മാര് ഡയറക്ടര്‍മാര്‍
നടുവില്‍ സിനിമാ പ്രൊഡ്യൂസര്‍മാര്‍
അത്യന്താധുനികന്മാര്‍ - അവരുടെ
ശത്രുക്കള്‍ ചില ശ്രമദാനക്കാര്‍
ലക്ഷം വീടുകള്‍ പണിയാനിവിടെ
തിക്കിക്കൂടി ജനങ്ങളിറങ്ങി
വീടില്ലാത്തമനുഷ്യനു ലക്ഷം
വീടുകള്‍ തീര്ത്തിടുമെമ്മെന് ചേട്ടാ
പാവപ്പെട്ടോരി തുള്ളല്‍ക്കാരന്റെ
പേരെങ്കിലുമാ ലിസ്റ്റില്‍ വരണേ
പണ്ടടൂര് ജനിച്ചവനാണേ
പലസമരങ്ങള്‍ നയിച്ചവനാണേ
പെണ്ണുകെട്ടാത്തവനാണേ - എന്റെ
പേരു് ഭാസിയെന്നാണേ
Movie/Album name: Shakthi
Artists