മോഹങ്ങള്‍ മാനത്തു പണിയും ഗോപുരങ്ങളില്‍- ചിത്ര ഗോപുരങ്ങളില്‍ ചുറ്റുവിളക്കു കൊളുത്തും കാര്‍ത്തിക നക്ഷത്രത്തിന്നരികില്‍ കണ്ടു ഞാന്‍ - നിന്നെ കണ്ടൂ ഞാന്‍ എന്റെ ചിരിയുടെ വിരലടയാളം നിന്റെ ലജ്ജയില്‍ പതിഞ്ഞു. (സ്വപ്നത്തിന്‍)
ഭാവനകള്‍ ചിറകിട്ടടിക്കും പഞ്ജരങ്ങളില്‍- പുഷ്പ പഞ്ജരങ്ങളില്‍ നിന്‍ കിളിവാതില്‍ പട്ടുകള്‍ തുന്നും തങ്കനിലാവിന്നരികില്‍ നിന്നു ഞാന്‍ - കാത്തു നിന്നു ഞാന്‍ നിന്റെ യൌവ്വന മധുപാത്രത്തില്‍ എന്റെ ദാഹങ്ങളലിഞ്ഞൂ (സ്വപ്നത്തിന്‍)