Shubha Vibhaathamai Sooryan
2023
ശുഭവിഭാതമായി
സൂര്യൻ പുഞ്ചിരിക്കയായ്
ഇരുളു ചൂഴുമാ
നേരം മാഞ്ഞു പോകയായി
തളരാതെ ഇടറാതെ
തിരയുന്നോ പുതുതീരം
മായാതെ പകലിരവും മാറാതെ
നീങ്ങുന്നേ അരിയ നിറവാകുന്നെ
വേനൽമരുവിൽ വെയിലാളുമ്പോഴും
നീളും വഴിയിൽ പദമൂന്നും വേഗം
കനലുള്ളിൽ അണയാതെ
പടവേറാൻ പൊരുതുന്നോ
മായാതെ പകലിരവും മാറാതെ
നീങ്ങുന്നേ അരിയ നിറവാകുന്നെ
(ശുഭവിഭാതമായ്..)
കാലം കനിവാൽ വിരൽ നീട്ടുന്നേരം
പൂക്കും കനവിൽ നിറമേറുന്നേറെ
ചിറകേറാൻ ഉയരങ്ങൾ
വരവേൽക്കാൻ നിറവാനം
മായാതെ പകലിരവും മാറാതെ
നീങ്ങുന്നേ അരിയ നിറവാകുന്നെ
(ശുഭവിഭാതമായ്..)
Movie/Album name: Kurukkan
Artists