ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇന്നെനിക്കായ് വിരിഞ്ഞ പൂവേ ഇതളെണ്ണുമെന്നിലെ പൂവിരിയാന്‍ ഇനിയെത്രനാളുണ്ടു പൂവേ?
പുലരിയിൽ ആറ്റില്‍ കുളികഴിഞ്ഞു പുളകത്തിന്‍ മാറ്റില്‍ കുളിരണിഞ്ഞു തുളസിപ്പൂവായ് ഞാന്‍ തൊഴുതു നില്‍ക്കും ഒരു ദിനം ഞാനാ മടിയില്‍ വീഴും ലാലാലാ.... ലാലല.............
നക്ഷത്രം കൊണ്ടു തിലകം തൊട്ടു വെണ്ണിലാപ്പൂക്കള്‍ ഇറുത്തെടുത്ത് പൊന്നും കിനാവുകള്‍ പൂത്തിറങ്ങും നമ്മളില്‍ ജീവിതം മിന്നിനില്‍ക്കും ലാലാലാ..... ലലലാ.........