കാത്തിരുന്നേ കാമുകിപ്പൂവേ പെണ്ണേ നിന്നെ കാണാത്തതെന്താണു്......കാത്തിരുന്നേ.... കാത്തിരുന്നേ കാമുകിപ്പൂവേ പെണ്ണേ നിന്നെ കാണാത്തതെന്താണു്... സ്വര്‍ണ്ണമല്ലിപ്പൂക്കള്‍ ഇടനെഞ്ചിനുള്ളില്‍ കണ്ടേ മന്ദഹാസച്ചേലില്‍ മലരമ്പൊരെണ്ണം കൊണ്ടേ ആരോരും കാണാതെ കുഞ്ഞിക്കൊമ്പില്‍ കൂടും കൂട്ടി കാത്തിരുന്നേ.... കാത്തിരുന്നേ കാമുകിപ്പൂവേ പെണ്ണേ നിന്നെ കാണാത്തതെന്താണു്......കാത്തിരുന്നേ....
കിന്നാരം ചൊല്ലും പൂങ്കാറ്റേ നിന്റെ ചുണ്ടത്തു നാടന്‍ പാട്ടുണ്ടോ മിണ്ടാതെ പോകും ചങ്ങാലീ ഇന്നു് തെങ്ങോലക്കാവടികാണാന്‍ വാ... വെള്ളിത്തൂവല്‍ വീശിപ്പോകുന്നോ നീ വര്‍ണ്ണതീരം തേടിപ്പോകുന്നു ഞാന്‍ എന്നാലും വന്നാട്ടേ...മിന്നും പൊന്നും നല്‍കാം ഞാന്‍ നിന്നെ കാത്തിരുന്നേ....... കാത്തിരുന്നേ കാമുകിപ്പൂവേ പെണ്ണേ നിന്നെ കാണാത്തതെന്താണു്......കാത്തിരുന്നേ....
എന്നോടു മാത്രം ചൊല്ലാമോ നിന്റെ ശൃംഗാരക്കണ്ണില്‍ ഞാനാണോ കല്യാണത്തേരില്‍ വന്നാലു് നിന്റെ പുന്നാരക്കാതില്‍ ചൊല്ലാം ഞാന്‍ തങ്കത്താലം നീട്ടി പോരുന്നോ നീ കന്നിപ്പൂവും ചൂടി പോരുന്നു ഞാന്‍ എല്ലാരും കണ്ടോട്ടേ മുത്തം നല്‍കാം പൊന്നേ നിന്നെ കാത്തിരുന്നേ....