ഓ മായാതെ നില്‍പ്പൂ നീ മറയാതെ നില്‍പ്പൂ കിനാവിന്റെ ചില്ലയില്‍ നൊമ്പരം ചാലിച്ചൊ - രോര്‍മ്മയെ മറവിയാക്കി - എങ്കിലും ഓ മായാതെ നില്‍പ്പൂ നീ മറയാതെ നില്‍പ്പൂ
സ്നേഹം വീണ മീട്ടും മഴനിലാവില്‍ അന്നു നാം രാഗം തേന്‍ പൊഴിക്കും വയല്‍ വരമ്പിന്‍ കൈകളില്‍ (സ്നേഹം ) കതിരിന്റെ മറയത്തു കാറ്റിന്‍ സുഗന്ധത്തില്‍ അലിയുന്ന ചുംബനത്തില്‍ നേര്‍ത്തൊരോര്‍മ്മയായു് ഉള്ളില്‍ തേങ്ങലായു് എന്‍ ഗ്രാമം തുടിക്കുന്നുവോ
ഓ മായാതെ നില്‍പ്പൂ നീ മറയാതെ നില്‍പ്പൂ
പാടും കുയിലിനീണം പ്രണയഗാനം പോലെയായു് പൂക്കും ഈ വസന്തം സ്നേഹഗന്ധം പോലെയായു് (പാടും ) പൂത്തുമ്പി പോലെന്റെ നെഞ്ചില്‍ തലോടി നീ അരുളുന്ന സാന്ത്വനത്തില്‍ ചൂടു് കുളിരാക്കി ഞാന്‍ നോവു് സുഖമാക്കി ഞാന്‍ നീറുന്നൊരോര്‍മ്മയായു് നീ