Pranayaardrametho

2014
Lyrics
Language: English

Pranayaardrametho manassinte koottil
Anuraaga ponpakshi chirakadichu...
Mizhimunayil kanavin nirakaanthiyode
Azhakerum thooval chamayangalode
Engo parannuyarnnu....

Etho...etho maayika mohangalode
Chundil korthuveykkaan chumbanam thedum pole
Iru chirakin thanalil ilavettu chaayaan
Hridayam thudikkunnapole...
Poovin puthu madhumozhi pole...
Paadee priyathara shubha raagam...

Engo...engo anjaatha saugandhikangal
Gandham thooki nilkkum poonkaavanangaliloode
Palakuriyaay pokum thoomanithennal
Orunaal akalunnapole...
Etho vijanatha thedi...doore iruvazhikaliloode....
Aa...aa...aa...aa....
Iruninavukalonnaay cherum neram
Kuliraruvikal paadee sangamageetham....
Pranayaardrametho manassinte koottil
Anuraaga ponpakshi chirakadichu...
Language: Malayalam

പ്രണയാർദ്രമേതോ മനസ്സിന്റെ കൂട്ടിൽ
അനുരാഗപ്പൊൻപക്ഷി ചിറകടിച്ചു...
മിഴിമുനയിൽ കനവിൻ നിറകാന്തിയോടെ
അഴകേറും തൂവൽ ചമയങ്ങളോടെ
എങ്ങോ പറന്നുയർന്നു....

ഏതോ...ഏതോ മായികമോഹങ്ങളോടെ
ചുണ്ടിൽ കോർത്തുവെയ്ക്കാൻ ചുംബനം തേടും പോലെ
ഇരുചിറകിൻ തണലിൽ ഇളവേറ്റു ചായാൻ
ഹൃദയം തുടിക്കുന്നപോലെ...
പൂവിൻ പുതുമധുമൊഴിപോലെ...
പാടീ....പ്രിയതര ശുഭരാഗം...

എങ്ങോ...എങ്ങോ അജ്ഞാതസൗഗന്ധികങ്ങൾ
ഗന്ധം തൂകി നിൽക്കും പൂങ്കാവനങ്ങളിലൂടെ
പലകുറിയായ് പോകും തൂമണിത്തെന്നൽ
ഒരുനാൾ അകലുന്നപോലെ...
ഏതോ വിജനതതേടി...ദൂരേ ഇരുവഴികളിലൂടെ....
ആ...ആ...ആ...ആ....
ഇരുനിനവുകളൊന്നായ് ചേരും നേരം
കുളിരരുവികൾ പാടീ സംഗമഗീതം....
പ്രണയാർദ്രമേതോ മനസ്സിന്റെ കൂട്ടിൽ
അനുരാഗപ്പൊൻപക്ഷി ചിറകടിച്ചു...
Movie/Album name: Smrithi

Movie Summary: A young man journeys through life and love, haunted by memories of a past romance that continues to shape his present.

Song Credits: Music composed for the 2014 Malayalam film Smrithi; sung as a romantic melody (specific lyricist/singer credits not reliably documented).

Musical Style: Melodic romantic film song with classical-influenced phrasing.

Raga Details: Not documented.

Key Artists Involved: Not reliably documented.

Awards & Recognition: None documented.

Scene Context: Not documented.


Artists