Ini njaan karayukillaa iniyee mizhikal nanayukilla Innente devan thirichu varumbol onnu njaan muruke punarnneetum.... Ini njaan karayukillaa iniyee mizhikal nanayukilla...
Language: Malayalam
ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല.... ഇന്നെന്റെ ദേവൻ തിരിച്ചുവരുമ്പോൾ ഒന്നു ഞാൻ മുറുകേ പുണർന്നീടും.... ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല....
ഇതുവരെ ചെയ്തൊരപരാധമാകെ ഈ മണിച്ചുണ്ടിനാൽ മായ്ക്കും.... വാർമഴവില്ലുപോലാ വിരിമാറിൽ വാടിത്തളർന്നു കിടന്നുറങ്ങും....
ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല.....
കോതിയാലൊതുങ്ങാത്തൊരാമുടിച്ചുരുൾ ഞാൻ താമരക്കയ്യാൽ ഒതുക്കി വെയ്ക്കും.... മുഖക്കുരു മുളയ്ക്കുമാ മുഖത്തൊടുമുഖം ചേർന്നീ മണിയറയ്ക്കുള്ളിൽ ഞാൻ കിടന്നുറങ്ങും...
ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല... ഇന്നെന്റെ ദേവൻ തിരിച്ചുവരുമ്പോൾ ഒന്നുഞാൻ മുറുകേ പുണർന്നീടും.... ഇനി ഞാൻ കരയുകില്ല.... ഇനിയീ മിഴികൾ നനയുകില്ല...