കണ്ണാടിക്കായലിനോരം തെങ്ങോല ചുരുൾ മുടി മെടഞ്ഞ കരയിലിതാ..... ചങ്ങാലി പ്രാവുകൾ രണ്ടും കുഞ്ഞോമൽ മണികളും കൂടൊന്നിൽ കുറുകി ഇതാ..... ചിരിയുടെ അന്നത്തോണിയിലേറി പോകും നന്മക്കാലം ഇതാ... തുമ്പപ്പൂവണി കുമ്പിളിൽ പെയ്യും സ്നേഹം ഇതാ..... കണ്ണാടിക്കായലിനോരം തെങ്ങോല ചുരുൾ മുടി മെടഞ്ഞ കരയിലിതാ..... ചങ്ങാലി പ്രാവുകൾ രണ്ടും കുഞ്ഞോമൽ മണികളും കൂടൊന്നിൽ കുറുകി ഇതാ.....
മുറ്റത്തെല്ലാം നിറനാഴി കനകം തൂവി വരുന്നു തൂ വെയിൽ സ്വപ്നക്കൂടിൻ അഴിവാതിൽ ചില്ലിൽ മെല്ലെ വിടരുന്നേ ദിനം മാമ്പൂ മണമുറങ്ങും മനസ്സിൻ പൂന്തൊടിയിൽ ഓരോ കുറുമ്പ് കൂട്ടി പറന്ന് കൺമണികൾ ചിറകു ചേർന്നൊരുങ്ങി....നമ്മൾ പിറകെ ഓടുകയായ്... കണ്ണാടിക്കായലിനോരം തെങ്ങോല ചുരുൾ മുടി മെടഞ്ഞ കരയിലിതാ..... ചങ്ങാലി പ്രാവുകൾ രണ്ടും കുഞ്ഞോമൽ മണികളും കൂടൊന്നിൽ കുറുകി ഇതാ.....
ഇഷ്ടത്തോടെ ഇളവേറ്റി തലയാർത്തെന്നും പകലിൻ പാതകൾ നെറ്റിപ്പൊട്ടിൻ സിന്ദൂര തരികൾ പോലെ മധുര സന്ധ്യകൾ.. നോവിൻ നനവുമായി കനവിൻ ചാവടിയിൽ രാവിൻ കുയിൽ പാടും കവിത കേട്ടുറങ്ങാൻ കടവ് തോണിയിലായ് മോഹം ഇനിയും നീന്തുകയായ്......