Tharangamaalakal

1976
Lyrics
Language: English

Tharangamaalakal paatee ninte
Tharivalakkuyilukalettu paatee
Alakaa narthakikalaatee ninte
Thirunetti srungaaravedhiyaayi...

Kalakalamozhukumee kaattaarum
Kamanee nin praayavumorupole
Kuthikkum kutharitherikkum
Kunungichirikkum pinne karayum
Chirikkum chinungum natungum
Chilappol paribhavam parayum...
Paribhavam parayum....

Tharangamaalakal paatee ninte
Tharivalakkuyilukalettu paatee
Alakaa narthakikalaatee ninte
Thirunetti srungaaravedhiyaayi...

Nirakathir peyyumaa vaanavum
Kuvalayamizhikalumorupole
Theliyum thirkal njoriyum
Nirangal vitarthum pinne pinangum
Thutikkum thulumbum peyyum
Chilappol mazhavillu varaykkum...
Mazhavillu varaykkum...

Tharangamaalakal paatee ninte
Tharivalakkuyilukalettu paatee...
Language: Malayalam

തരംഗമാലകള്‍ പാടീ നിന്റെ
തരിവളക്കുയിലുകളേറ്റു പാടീ
അളകാ നര്‍ത്തകികളാടീ നിന്റെ
തിരുനെറ്റി ശൃംഗാരവേദിയായി

കളകളമൊഴുകും കാട്ടാറും കമനീ
നിന്‍ പ്രായവുമൊരുപോലെ
കുതിക്കും കുതറിത്തെറിക്കും
കുണുങ്ങിച്ചിരിക്കും പിന്നെ കരയും
ചിരിക്കും ചിണുങ്ങും നടുങ്ങും
ചിലപ്പോള്‍ പരിഭവം പറയും...
പരിഭവം പറയും...

തരംഗമാലകള്‍ പാടീ നിന്റെ
തരിവളക്കുയിലുകളേറ്റു പാടീ
അളകാ നര്‍ത്തകികളാടീ നിന്റെ
തിരുനെറ്റി ശൃംഗാരവേദിയായി...

നിറകതിര്‍ പെയ്യുമാ വാനവും
കുവലയമിഴകളുമൊരുപോലെ
തെളിയും തിരകള്‍ ഞൊറിയും
നിറങ്ങള്‍ വിടര്‍ത്തും പിന്നെ പിണങ്ങും
തുടിക്കും തുളുമ്പും പെയ്യും
ചിലപ്പോള്‍ മഴവില്ലു വരയ്ക്കും...
മഴവില്ല് വരയ്ക്കും...

തരംഗമാലകള്‍ പാടീ നിന്റെ
തരിവളക്കുയിലുകളേറ്റു പാടീ....
Movie/Album name: Ozhukkinethire
Artists