SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vilakku veykkum vinnil thooviya sindooram Kanakanilaavil chaalichezhuthi nin chithram (vilakku veykkum...) Oru malarambili mutholiyaal nin kavilil kalamezhuthy Manimukil thannoru karimashiyaal nin mizhikalilazhakezhuthy Enteyullilennum ninteyormmakal…ninteyormmakal… Vilakku veykkum vinnil thooviya sindooram Kanakanilaavil chaalichezhuthi nin chithram Kaathu vekkum swapnathin karimbu pookkum kaalamaay Virunnundu paaduvaan varoo thennale Poothu nilkkum paadathe virippu koyyan neramaay Kathirkatta nulliyo neeyinnale.. Kaivala chaarthiya kanni nilaavinu kodi koduthoru Raathriyilannorilanji marathanalathu kidannorupaadukadankatha Cholliya nammude kochu pinakkavumethrayinakkavum Innaleyennathu pole manassil theliyunnu….. Vilakku veykkum vinnil thooviya sindooram Kanakanilaavil chaalichezhuthi nin chithram Venna tholkkum penne nee velutha vaavaay minniyo Manassinteyullile malarpoykayil… Ninte poovalppunchiriyum kurunnu kannil naanavum Aduthonnu kaanuvaan kothikkunnu njaan Kaavinakathoru kaarthika sandhyayilannoru Kaithiri vachu madangi varumvazhi Pinnimedanjidumaamudiyonnu thalodiyorumma Koduthu kadannu kalanjoru kallane Nulliyathinnaleyennathu pole manassil theliyunnu.. Vilakku veykkum vinnil thooviya sindooram Kanakanilaavil chaalichezhuthi nin chithram Oru malarambili mutholiyaal nin kavilil kalamezhuthy Manimukil thannoru karimashiyaal nin mizhikalilazhakezhuthy Enteyullilennum ninteyormmakal…ninteyormmakal… വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം (വിളക്കു വെയ്ക്കും... ) ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന്‍ കവിളില്‍ കളമെഴുതി മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന്‍ മിഴികളിലഴകെഴുതി എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍… വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം കാത്തു വെക്കും സ്വപ്നത്തിന്‍ കരിമ്പു പൂക്കും കാലമായ് വിരുന്നുണ്ടു പാടുവാന്‍ വരൂ തെന്നലേ പൂത്തു നില്‍ക്കും പാടത്തെ വിരിപ്പു കൊയ്യാന്‍ നേരമായ് കതിര്‍കറ്റ നുള്ളിയോ നീയിന്നലെ .. കൈവള ചാര്‍ത്തിയ കന്നിനിലാവിനു കോടികൊടുത്തൊരു രാത്രിയിലന്നൊരിലഞ്ഞി മരത്തണലത്തു കിടന്നൊരുപാടുകടങ്കഥ ചൊല്ലിയ നമ്മുടെ കൊച്ചു പിണക്കവുമെത്രയിണക്കവും ഇന്നലെയെന്നതുപോലെ മനസ്സില്‍ തെളിയുന്നു ….. വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം വെണ്ണ തോല്‍ക്കും പെണ്ണെ നീ വെളുത്തവാവായ് മിന്നിയോ മനസ്സിന്റെയുള്ളിലെ മലര്‍പൊയ്കയില്‍ … നിന്റെ പൂവല്‍പ്പുഞ്ചിരിയും കുരുന്നു കണ്ണില്‍ നാണവും അടുത്തൊന്നു കാണുവാന്‍ കൊതിക്കുന്നു ഞാന്‍ കാവിനകത്തൊരു കാര്‍ത്തിക സന്ധ്യയിലന്നൊരു കൈത്തിരി വച്ചു മടങ്ങി വരുംവഴി പിന്നിമെടഞ്ഞിടുമാമുടിയൊന്നു തലോടിയോരുമ്മ കൊടുത്തു കടന്നു കളഞ്ഞൊരു കള്ളനെ നുള്ളിയതിന്നലെ എന്നതു പോലെ മനസ്സില്‍ തെളിയുന്നു .. വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന്‍ കവിളില്‍ കളമെഴുതി മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന്‍ മിഴികളിലഴകെഴുതി എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍…
Movie/Album name: Megham
Artists