Ormakal Valarnnu

1988
Lyrics
Language: Malayalam

ഓര്‍മ്മകള്‍ വളര്‍ന്നു പ്രേമ സാഗരങ്ങളായ്
സ്വരമാലയില്‍ ഈ വേദനതന്‍ ദ്വീപലിഞ്ഞു പോകും

വീണ്ടുമൊന്നുചേരാന്‍ വിടചൊന്ന മേഘ മിഥുനം
കാലവാതപ്പടവില്‍ കരള്‍നൊന്തു പെയ്തൊഴിഞ്ഞീടാന്‍
ദാഹമാര്‍ന്നവന്‍ നിചേത ഗാനമുണരുമാക്കുളിരില്‍
(ഓര്‍മ്മകള്‍ വളര്‍ന്നു)

മാറിലുരുകിവീഴാന്‍ മനം മാഴ്കി കേഴും അഴകേ
ഹൃദയം പാടും ഗാനം അതില്‍ നിന്റെ നാമം മാത്രം
വീണപൂവിന്‍ കഥമറക്കു പുതുവസന്തഗീതമിതാ
(ഓര്‍മ്മകള്‍ വളര്‍ന്നു)
Movie/Album name: Unnikrishnante Aadyathe Christmas
Artists