Mulankaadu Poothu

2017
Lyrics
Language: English

Mulankaadu poothu thennale
Vayalela kaanan vaa
Mazha maanju poyee vaaname
Nellola nullaan vaa
Priya naadin nanmayonnu kaanan
Puzha padumee naattilekku poru
Malakalum kilikalum poovidum shalabhavum
Mizhikalil theliyumee pulari than chaarutha
(mulankaadu...)

Kaithakal pookkum puzhayarikil
Kanjiyumaayethum
Utraadaraavin thoovella kaikal
Thaalam kottumbol (2)
Aattuvanjiyil ninne nokki padidum
Narunilaa pookkale thaarame
Ee manchaadikkunninmel koodaan vaayo
(mulankaadu...)

Poovaalippaikkal manikilukkum
Nadavarambukal neele
Poovaalankilikal koodu koottum
Thengolathumbukalil (2)
Angakale chaanjirangum chanthamaay
Pokkuveyil punnaara maarane
Ee manchaadikkunninmel aadaan vaayo
(mulankaadu...)
Language: Malayalam

മുളങ്കാടു പൂത്തു തെന്നലേ
വയലേല കാണാൻ വാ
മഴ മാഞ്ഞു പോയീ വാനമേ
നെല്ലോല നുള്ളാൻ വാ
പ്രിയ നാടിൻ നന്മയൊന്നു കാണാൻ
പുഴ പാടുമീ നാട്ടിലേക്ക് പോരൂ
മലകളും കിളികളും പൂവിടും ശലഭവും
മിഴികളിൽ തെളിയുമീ പുലരി തൻ ചാരുത
(മുളങ്കാടു...)

കൈതകൾ പൂക്കും പുഴയരികിൽ
കഞ്ഞിയുമായെത്തും
ഉത്രാടരാവിൻ തൂവെള്ള കൈകൾ
താളം കൊട്ടുമ്പോൾ (2)
ആറ്റുവഞ്ചിയിൽ നിന്നെ നോക്കി പാടിടും
നറുനിലാ പൂക്കളേ താരമേ
ഈ മഞ്ചാടിക്കുന്നിന്മേൽ കൂടാൻ വായോ
(മുളങ്കാടു...)

പൂവാലിപ്പൈക്കൾ മണികിലുക്കും
നടവരമ്പുകൾ നീളെ
പൂവാലൻകിളികൾ കൂടു കൂട്ടും
തെങ്ങോലത്തുമ്പുകളിൽ (2)
അങ്ങകലെ ചാഞ്ഞിറങ്ങും ചന്തമായ്
പോക്കുവെയിൽ പുന്നാര മാരനേ
ഈ മഞ്ചാടിക്കുന്നിന്മേൽ ആടാൻ വായോ
(മുളങ്കാടു...)
Movie/Album name: Oru Viseshappetta Biriyani Kissa
Artists