Maranno Swarangal

2015
Lyrics
Language: English

Maranno swarangal ennullil neeyariyaathe
Maranno swarangal ennullil neeyariyaathe....
Aalolam thaalolam...aalolam thaalolam....
Oru swapnamennil unarnnu..
Melle ninne pon peeliyaal thalodaan....
Maranno swarangal ennullil neeyariyaathe....

Orungi njaan ninakkuvendi
Nin thanuvaakaan kothiyaake....(2)
Abhilaasha bhoovil niramaari thookum
Rithuraaja manjima nee.....
Ennuyirin mayookhamay nee...
Athule ninnile nirayum lajjayil
Aliyaan anumathi kaathirikkunnu njaan....
Maranno swarangal ennullil neeyariyaathe....

Vannananjo nee en kinaavin
Pon radhathil haimaraavukalil....(2)
Neeyaakum mounam swaramaayi maaraan
Uyarum manogathangal....
Ennuyiraarnna marmmarangal....
Sadayam ninnile ariyaa maadhuri
Pakaruu neeyini prema saarangame.....

Maranno swarangal ennullil neeyariyaathe....
Aalolam thaalolam...aalolam thaalolam....
Oru swapnamennil unarnnu..
Melle ninne pon peeliyaal thalodaan....
Niranju swarangal ennullil njaanariyaathe
Niranju swarangal ennullil njaanariyaathe....
Language: Malayalam

മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ....
ആലോലം താലോലം...ആലോലം താലോലം....
ഒരു സ്വപ്നമെന്നിൽ ഉണർന്നു...
മെല്ലെ നിന്നെ പൊൻപീലിയാൽ തലോടാൻ....
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ....

ഒരുങ്ങി ഞാൻ നിനക്കുവേണ്ടി
നിൻ തനുവാകാൻ കൊതിയാകെ....(2)
അഭിലാഷഭൂവിൽ നിറമാരിതൂകും
ഋതുരാജ മഞ്ജിമ നീ...
എന്നുയിരിൻ മയൂഖമായ് നീ....
അതുലേ നിന്നിലെ നിറയും ലജ്ജയിൽ
അലിയാൻ അനുമതി കാത്തിരിക്കുന്നു ഞാൻ...
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ....

വന്നണഞ്ഞോ നീ എൻ കിനാവിൻ
പൊൻ രഥത്തിൽ ഹൈമരാവുകളിൽ....(2)
നീയാകും മൗനം സ്വരമായി മാറാൻ
ഉയരും മനോഗതങ്ങൾ...
എന്നുയിരാർന്ന മർമ്മരങ്ങൾ...
സദയം നിന്നിലെ അറിയാ മാധുരി
പകരൂ നീയിനി പ്രേമസാരംഗമേ....

മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ....
ആലോലം താലോലം...ആലോലം താലോലം....
ഒരു സ്വപ്നമെന്നിൽ ഉണർന്നു...
മെല്ലെ നിന്നെ പൊൻപീലിയാൽ തലോടാൻ....
നിറഞ്ഞു സ്വരങ്ങൾ എന്നുള്ളിൽ ഞാനയറിയാതെ
നിറഞ്ഞു സ്വരങ്ങൾ എന്നുള്ളിൽ ഞാനയറിയാതെ......
Movie/Album name: Njaan Samvidhaanam Cheyyum
Artists