Japamaay veda saadhakamaay
1995
Japamaam veda sadhakamaay, naavilunarnnoru manthram
Thamassil soorya chandanamaay, manassu thalodiya manthram
Njaanathiroopam innoru nenjil, saandramaam subha manthram
Guru kaarunya kadaksha punyam, poompodi choodiya manthram
(japamaam...)
Naadamaay, deepamaay, naruthiri naalamaay
Jeevanil theliyumithanyonyamaay ninnilennum
Harshamaay, varshamaay, verumoru manthramaay
Ninniloodozhukiya vedantha saagara theertham
Pranante pukayetta panayolayil
Hogagni pakarunna lipiyaaku nee
(japamaam...)
Dharmamaay, marmmamaay, kaliyuga karmmamaay
Nirmalam nirayumithananthamaay ninnilennum
Saanthamaay, soumyamaay, japalaya saaramaay
Saakhiyaay kathiridum omkaara bhasura bhavam
Navyenthu kalabhardra navarathriyil
Neehaara nakshthra kalayaaku nee
(japamaam...)
ജപമായ് വേദസാധകമായ് നാവിലുണര്‍ന്നൊരു മന്ത്രം
തമസ്സില്‍ സൂര്യചന്ദനമായ് മനസ്സു തലോടിയ മന്ത്രം
ധ്യാനവിമൂകം നിന്നൊരു നെഞ്ചില്‍ സാന്ദ്രമാം ശുഭമന്ത്രം
ഗുരുകാരുണ്യ കടാക്ഷപുണ്യം പൂമ്പൊടി ചൂടിയ മന്ത്രം
(ജപമായ്)
നാദമായ് ദീപമായ് നറുതിരിനാളമായ്
ജീവനില്‍ തെളിയുമിതന്യൂനമായ് നിന്നിലെന്നും
ഹര്‍ഷമായ് വര്‍ഷമായ് ഉയിര്‍തരുമന്നമായ്
നിന്നിലൂടൊഴുകിയ വേദാന്തസാഗരതീര്‍ത്ഥം
പ്രാണന്റെ പുകയേറ്റ പനയോലയില്‍
ബോധാഗ്നി പടരുന്ന ലിപിയാവൂ നീ
സസഗഗനിനിസസ പപനിനിമമപപ
ഗമപനിസ ഗമപനിസ ഗമപനിസ
(ജപമായ് )
ധര്‍മ്മമായ് മര്‍മ്മമായ് കലിയുഗകര്‍മ്മമായ്
നിര്‍മലം നിറയുമിതാനന്ദമായ് നിന്നിലെന്നും
ശാന്തമായ് സൗമ്യമായ് ജപലയസാരമായ്
സാക്ഷിയായ് കതിരിടുമോംകാര ഭാസുരഭാവം
നവ്യേതു കളഭാഗ്ര നവരാത്രിയില്‍
നീഹാര നക്ഷത്രകലയാവൂ നീ
സസഗഗരിരിസസ പപനിനിമമപപ
ഗമപനിസ ഗമപനിസ ഗമപനിസ
(ജപമായ്)
Movie/Album name: Punnaaram
Artists