Punchiriyo

1979
Lyrics
Language: English

Punchiriyo panchamiyo paalalayo nin
Poonkavilo kunkumamo poonkulayo
Paalalayo poonkulayo.....(punchiriyo)

Kalyaanamandapathil nammalonnikkum annu
Kandabhaavam nadikkaathe neeyirikkum
Nayana nalinamaala nee enikku chaarthum
Thankame enikku chaarthum...(punchiriyo)

Annaadyamaay nammal maniyara pookum ente
Aashakalkku nin hridayam thaalamekum
Malaramban thaamarayaal sharam thodukkum pinne
Marathaka manideepangal nammalanaykkum
Pinne nammalanaykkum...(punchiriyo)
Language: Malayalam

പുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന്‍
പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ
പാലലയോ പൂങ്കുലയോ.......
(പുഞ്ചിരിയോ)

കല്യാണമണ്ഡപത്തില്‍ നമ്മളൊന്നിക്കും അന്ന്
കണ്ടഭാവം നടിക്കാതെ നീയിരിക്കും
നയന നളിനമാല നീ എനിക്കു ചാര്‍ത്തും
തങ്കമേ എനിക്കു ചാര്‍ത്തും
(പുഞ്ചിരിയോ)

അന്നാദ്യമായ് നമ്മള്‍ മണിയറ പൂകും എന്റെ
ആശകള്‍ക്കു നിന്‍ ഹൃദയം താളമേകും
മലരമ്പന്‍ താമരയാല്‍ ശരം തൊടുക്കും പിന്നെ
മരതകമണിദീപങ്ങള്‍ നമ്മളണയ്ക്കും
പിന്നെ നമ്മളണയ്ക്കും
(പുഞ്ചിരിയോ)
Movie/Album name: Pichaathikkuttappan
Artists