Pavizhamunthiri

1999
Lyrics
Language: English

Pavizhamunthiri thalirthuvallo panineer maathalam poothuvallo
Pulari poomanjin panineerthulliyil punchirichallo (2)
(pavizhamunthiri..)

Ponnilaveyilin pudavayudutha kunnin thaazhvarayil
Kunnikkurumani valli padarnnoru ponnilanjichottil
Sneha samgeethathin gaanavumaay
Oru devakanyaka vannallo
Pulari poomanjin panineerthulliyil punchirichallo
Pavizhamunthiri thalirthuvallo panineer maathalam poothuvallo

Innale raavinu chandanam chaarthiya vennilaa penkodiyaay
Vinnil valarthiya kalamaan kunjine kondu vannu thannu
Mohasumangal than mothiram maaraan
Madhumaasa kaalamananjallo
(pavizhamunthiri,...)
Language: Malayalam

പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര്‍ മാതളം പൂത്തുവല്ലോ
പുലരിപൂമഞ്ഞിന്‍ പനിനീര്‍ത്തുള്ളിയില്‍ പുഞ്ചിരിച്ചല്ലോ (2)
(പവിഴമുന്തിരി )

പൊന്നിളവെയിലിന്‍ പുടവയുടുത്ത കുന്നിന്‍ താഴ്വരയില്‍
കുന്നിക്കുരുമണിവള്ളി പടര്‍ന്നൊരു പൊന്നിലഞ്ഞിച്ചോട്ടില്‍
സ്നേഹസംഗീതത്തിന്‍ ഗാനവുമായു്
ഒരു ദേവകന്യക വന്നല്ലോ

പുലരിപൂമഞ്ഞിന്‍ പനിനീര്‍ത്തുള്ളിയില്‍ പുഞ്ചിരിച്ചല്ലോ
പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര്‍ മാതളം പൂത്തുവല്ലോ

ഇന്നലെ രാവിനു ചന്ദനം ചാര്‍ത്തിയ വെണ്ണിലാപ്പെണ്‍കൊടിയായു്
വിണ്ണില്‍ വളര്‍ത്തിയ കലമാന്‍ കുഞ്ഞിനെ കൊണ്ടുവന്നു തന്നു
മോഹസുമങ്ങള്‍ തന്‍ മോതിരം മാറാന്‍
മധുമാസകാലമണഞ്ഞല്ലോ
(പവിഴമുന്തിരി )
Movie/Album name: Sneha Saamraajyam (Punnaaram Kuyil)
Artists