നീ എന്‍ ആത്മാവിന്‍ തംബുരുവേന്തീ ആജീവബന്ധത്തിന്‍ ശീലുകള്‍ പാടി ഈ രാഗചൈത്രത്തിന്‍ ചാരുതയായീ നീവന്ന സായൂജ്യ നിമിഷങ്ങളില്‍ ദൂരങ്ങള്‍ തേടുന്ന ദാഹിച്ചലയുന്ന വേഴാമ്പല്‍ പക്ഷിയായ് തീരുന്നു ഞാന്‍ (നീ എന്‍ ആത്മാവിന്‍ തംബുരുവേന്തീ..)
ഒരു പൂ വിടരും പോലെ നീ മനസ്സിന്റെ തിരുമുറ്റത്തെന്തിനോ വിരുന്നു വന്നു മൂകമായ് കിടന്ന തന്ത്രികളില്‍ ജീവരാഗമുണര്‍ന്നു കഴിഞ്ഞപ്പോള്‍ ഞാനും നീയും നാമായി മാനസമൊരുനവ മലരായീ ജീവിതമേതോ സംഗീതത്തിന്‍ ജീവത്സ്വരലയമായി (നീ എന്‍...)