ആരോമല്‍ക്കാറ്റിന്‍ ചുണ്ടുകൊണ്ട് നീരോട്ടം തൂകും ചെണ്ടില്‍ കണ്ടു പുളകം ഞൊറിയും തെന്നല്‍ തഴുകും ഇലയില്‍ നാണം പൊതിയും പടിയില്‍ തളിരിലൊളിയും കന്നിപ്പൂവിന്‍ ഹൃദയം മധുപന്‍ ഞൊടിയില്‍ കവരും
നീലാകാശം നിന്‍ കണ്ണില്‍ കണ്ടു മോഹാവേശം നിന്‍ മെയ്യില്‍ കണ്ടു മനസ്സിന്‍ ഇതളില്‍ ഉതിരും മധുരം മദനന്‍ നുകരും നിമിഷം നിറയും അടയും മിഴിയില്‍ ചൊടിയില്‍ ഉടലില്‍ തിരയില്‍ മോഹം പതയും കവിയും