ഹെ ഹെ ഹെ ഹേ ഹേ മാന്യമഹാജനങ്ങളേ പ്രിയ മാളോരേ എന്തെന്നാൽ ഇവിടെയൊരു നാടകം അരങ്ങേറാൻ ആരംഭിക്കുകയാണ് അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം നാടകമല്ലേ ? പേരു വേണ്ടേ കർട്ടൺ വേണ്ടേ എന്നൊക്കെ എന്നാൽ അത്തരത്തിലുള്ള ഒരു നാടകമല്ലാ ഇത് ! നിങ്ങളുടെയും എന്റെയും കഥ പറയുവാൻ ഇടയ്ക്കെന്തിനൊരു തിരശ്ശീല ?
നാടകമല്ലിതു നമ്മളിലെ ചുടുചോരയിലെഴുതിയ ജീവിത ഗാഥ (3)
പ്രിയമുള്ളോരേ നാട്ടിൽ പ്രമാണിയും നാലാൾ മാനിക്കുന്നവനും തനിക്കു താൻ പോന്നവനും ഇല്ലായ്മയ്ക്കെതിരെ കൊഞ്ഞനം കുത്തുന്നവനും നാൽക്കവലയിൽ വാടകത്തെരുവുള്ളവനും സർവോപരി നല്ലവനുമായ ഒരു മഹാനിതാ വരുന്നു !
തകതിമി തകതിമി തെയ്യത്താ തക താ തെയ് (2) ആ വരവൊന്നു കാണൂക രാവണന്റ്റെ പുഷ്പകമോ രാകേശന്റെ സോയൂസോ അല്ല ഇതു നമ്മുടെ പ്രിയപ്പെട്ട വട്ടിപ്പണക്കാരന്റെ പല്ലക്കല്ലോ നാടിനു കണ്ണിലുണ്ണീ എഴുന്നള്ളുന്ന പല്ലക്കു ചുമക്കുന്നതാരെല്ലാമാണൂ കണ്ണിലുണ്ണിക്കും കണ്ണിലുണ്ണി മന്ത്രിയല്ലേ മുൻപിൽ വട്ടിപ്പണക്കാരന്റെ കാൽക്കലല്ലോ വീണു കിടക്കുന്നു മന്ത്രിപ്രമുഖനും പട്ടാള മേധാവിയും കൂലിക്കൊലയാള തൊഴിലാളിയും നാടിന്നഭിമാനം കൈയ്യാളും മുതലാളിയും
ഓണംകേറാമൂലച്ചന്തയ്ക്കിന്ന് ഓണം തിരുവോണം പൊന്നോണം വന്നേ (2) കാണായ ദൈവം ഇവനല്ലോ മാന്യരിൽ മുൻപൻ ഇവൻ കാട്ടും കൈയ്യാങ്കളി കള്ളക്കളി വല്ലാക്കളി പൊല്ലാപ്പിത് നല്ലോരാം മാളോരെ കണ്ടു കൊൾവിൻ നിങ്ങളെല്ലാരും വേണോങ്കിൽ കൂടിക്കൊൾവിൻ
സ്വീകരണം കഴിഞ്ഞിരിക്കുന്നു.കാര്യപരിപാടിയിൽ അടുത്ത ഇനം പണദാനമാണ്.ആവശ്യമുള്ളവർക്കെല്ലാം ചാക്കുമായ് വരാം ആ..എന്താ പേര് ? പിണീയാള് ! പിണിയാള് ആർക്കാ വോട്ടു കൊടുത്തത് ? ഹേയ് ഇപ്പൊഴാ ചോദ്യം ചോദിക്കണ്ട മന്ത്രിപ്പയ്യൻ ഓ ആട്ടെ പിണീയാളിനെത്രാ വെണ്ടേ എത്രയാ വേണ്ടതെന്ന് ? നാലായിരം ! നാലായിരം ന്നു വെച്ചാൽ കൈയ്യിൽ വേണോ കണക്കിൽ വേണോ കാര്യം മനസ്സിലായോടോ ? കൈയ്യിൽ നാലായിരം കിട്ടുമ്പൊൾ കണക്കിൽ പത്തായിരം വരും.രേഖയിലെ തുകയേതോ അതു മടക്കിത്തരണം അയ്യോ മടക്കിത്തരാനാനോ പിന്നല്ലാണ്ട് !അടിച്ചു ഞാൻ തന്റെ ! തന്നോളാവേ തന്നോളാവേ !! തന്നോളാം
അല്ലാ ചോദിച്ചില്ലല്ലോ പിണിയാളേ എന്തിനാണീ പണം മോടെ കല്യാണത്തിനാണേ ! ഏഹ് അപ്പോഴൊരു മോളൂണ്ടോ ? എവിടെ എവിടേ വീട്ടിലുണ്ടേ വീട്ടിലുണ്ടേ അന്നം പോലെ വെളുത്താണോ കാക്കേപ്പോലെ കറുത്താണോ അവളുടമ്മേടെ നിറോം ച്ഛായേയാണേ അവടമ്മേം സുന്ദരി തന്നെയാണേ ആണോ ? എങ്കിൽ വട്ടിപ്പണം വേണ്ടെന്നു വെയ്ക്കാം.കിട്ടാപ്പണമെന്നു വെച്ചേരെ പിണിയാളേ പിണിയാളേ അവളെക്കെട്ടും ഭാഗ്യശാലി ആര് ? എന്ത് ? അവളുടെ പരിരംഭണ സുഖം നുകരാൻ പോണവനാര് അവളുടെ അധരം നുകരാൻ പോണവനാര് അവളുടെ സഹശയനത്തിനു ഭാഗ്യം ചെയ്ത പുമാനാര് ??
പെണ്ണു കെട്ടുവാൻ എന്തു കാരണം ചൊല്ലു രാഘവാ ഓ രാഘവാ പെണ്ണിനാണോടാ പണത്തിനാണോടാ ചൊല്ലു രാഘവാ രാഘവാ പണത്തിനാനേ പിന്നെ പെണ്ണിനും ഉം പണത്തിനാണു മുൻ തൂക്കം ആണേ മൂന്നുണ്ടേ പെൺ മക്കൾ മൂന്നും തുറു പോൽ പെര നെറഞ്ഞു നിൽക്കുന്നു.അവറ്റെയൊന്നു പറഞ്ഞു വിടണ്ടേ ഊം വേണം പറഞ്ൻ ജു വിടേണ്ടവരെയൊക്കെ പറഞ്ഞു വിട്ടേക്കണം ഓ.. പറഞ്ഞു വിട്ടോ ഇങ്ങോട്ട് ഓ ഞാനേറ്റു ഓ നിനക്കാണെങ്കിൽ സ്ത്ര്രീധനം മതി ആയ്ക്കോട്ടേ ആയ്ക്കോട്ടെ പണമങ്ങോട്ട് കൊടുക്കെടാമന്ത്രിപ്പയ്യാ പെണ്മണി നമ്മുടെ കൂടെ നിൽക്കട്ടെ പെണ്ണിന്റെ തന്തക്കും പലിശയില്ലാണ്ട് പണമങ്ങ് കൊടുത്തേരെ ഏ പലിശയില്ലാണ്ടോ ആ നീ പറഞ്ഞറ്റഹ്ങ്ങ് ചെയ്താ മതി ഓ ഇഷ്ടത്തിൽ പെണ്ണിനോടൊട്ടാനൊരുങ്ങി വട്ടിപ്പണമെന്ന പച്ചശൃംഗാരി )(2) വിടനുടെ ചടുലത തടകിന കടമിഴി ചാന്തിപ്പെണ്ണിൻ മണിമാറത്ത് കീചകനോ ദുശ്ശാസനനോ ഇവൻ പേടമാന്മിഴി വിരണ്ടു നിന്നു വിടനുടെ ചടുലത തടകിന കടമിഴി ചാന്തിപ്പെണ്ണിൻ മണിമാറത്ത് കടിയിൽ പോലും ക്രൂരത കാട്ടും കഴുകനു വേണ്ടത് മാംസം മാത്രം (2) വിടനുടെ ചടുലത തടകിന കടമിഴി ചാന്തിപ്പെണ്ണിൻ മണിമാറത്ത് ഇഷ്ടത്തിൽ പെണ്ണിനോടൊട്ടാനൊരുങ്ങി വട്ടിപ്പണമെന്ന പച്ചശൃംഗാരി അയ്യയ്യയ്യയ്യത്താരോ നാടകമോ ജീവിതമോ അയ്യയ്യയ്യയ്യത്താരോ കളിയോ കാര്യമോ അയ്യയ്യയ്യയ്യത്താരോ നാടടക്കം പിണിയൊളിച്ചേ അയ്യയ്യയ്യയ്യത്താരോ പോക്കില്ലാത്തൊരു പേക്കോലം അയ്യയ്യയ്യയ്യത്താരോ നാടടക്കം പിണിയൊളിച്ചേ അയ്യയ്യയ്യയ്യത്താരോ പോക്കില്ലാത്തൊരു പേക്കോലം അയ്യയ്യയ്യയ്യത്താരോ പോക്കണം കെട്ടൊരു നോക്കുകുത്തി അയ്യയ്യയ്യയ്യത്താരോ നാടകമോ ജീവിതമോ
ആ ബൂർഷ്വായെ കോർക്ക് സമുദായദ്രോഹിയെ കത്തിക്ക് മൂരാച്ച്ജിയെ ജനശത്രുവിനെ ചാമ്പലാക്ക് കൈക്കൂലിക്കാരനെ കഴുവേറ്റ് അഴിമതിക്കാരനെ ചാമ്പലാക്കവനെ ചാമ്പലാക്കി കാറ്റിൽ പറത്ത് അവന്റെ ചാരം നാടിനു വളമാകട്ടെ പുത്തൻ നാമ്പുകൾ വിടരട്ടെ പുതിയൊരു തലമുറ ഉണരട്ടെ പുതിയൊരു ശക്തി വളരട്ടെ