ശരപ്പൊളിമാല ചാര്‍ത്തി ശരദിന്ദുദീപം നീട്ടി കുറിഞ്ഞികള്‍ പൂത്ത രാവില്‍ ഏതു രാഗം നിന്നെത്തേടുന്നൂ
(ശരപ്പൊളിമാല)
ഇതളറിയാതെ മധുമാസം അകലേ പൂമണമോ കാറ്റിനു വെറുതെ സ്വരമുണരാതെ ഒരു ഗാനം അരികെ കൈവളയുടെ കളിചിരി വെറുതെ ദാഹജലം തേടി നീ വരും കാനകങ്ങളില്‍ തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ വരമംഗളമരുളും നിറമുകിലിന്‍ കനിവൊഴുകാത്തൊരു വൈശാഖംപോലെ
(ശരപ്പൊളിമാല)
ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ നീയിനിയൊരു താളം പകരൂ ചിറകിനു താഴെ തണലേകും കുളിരേ ജീവനില്‍ മധുമഴയായ് നിറയൂ ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍ മിഴിയില്‍ പുലരൊളിയായ് നിറകുടമായ് പദമാടിവരും സംഗീതംപോലെ