Ninte mandiramuttathu njangal than Pinchilam paadangal aadunnu Pichanadakkunna njangale nokki nin Muthuvilakkukal chirikkunnu Aa vilakkukalennum thilangatte Aa naamamennum muzhangatte
Ninte naadakavediyil thaalathil Nin koothu bommakalaadunnu Chaayam purattunna njangale nokkinin Jaalakathirasseelayilakunnu Aa swarggayavanika uyaratte Aa naaamamennum muzhangatte
Language: Malayalam
സ്വപ്നം തരുന്നതും നീ ദുഃഖം തരുന്നതും നീ നിൻ ദാനപുഷ്പങ്ങൾ കയ്യേറ്റു വാങ്ങും പൊൻ പൂത്തളികകൾ ഹൃദയങ്ങൾ പാടുന്ന മാനവഹൃദയങ്ങൾ (സ്വപ്നം..)
നിന്റെ മന്ദിരമുറ്റത്ത് ഞങ്ങൾ തൻ പിഞ്ചിളം പാദങ്ങളാടുന്നു പിച്ചനടക്കുന്ന ഞങ്ങളെ നോക്കി നിൻ മുത്തുവിളക്കുകൾ ചിരിക്കുന്നു ആ വിളക്കുകളെന്നും തിളങ്ങട്ടെ ആ നാമമെന്നെന്നും മുഴങ്ങട്ടെ (സ്വപ്നം...)
നിന്റെ നാടകവേദിയിൽ താളത്തിൽ നിൻ കൂത്തുബൊമ്മകളാടുന്നു ചായം പുരട്ടുന്ന ഞങ്ങളെ നോക്കി നിൻ ജാലത്തിരശ്ശീലയിളകുന്നു ആ സ്വർഗ്ഗയവനികയുയരട്ടെ ആ നാമമെന്നും മുഴങ്ങട്ടെ (സ്വപ്നം..)