രാഗം താനം പല്ലവി പാടാം രാഗിണി നിനക്കായ് രാധാമാധവഗീതങ്ങൾ പാടാം രാധികേ നിനക്കായ് എൻ രാധികേ നിനക്കായ്....
കോവിൽശിൽപ്പത്തിൻ.....വടിവൊത്ത മേനി.....ആകെ ഇളക്കി നീ ആടിവരുമോ..... കോവിൽശിൽപ്പത്തിൻ വടിവൊത്ത മേനി ആകെ ഇളക്കി നീ ആടിവരുമോ.... പ്രണയഗന്ധർവ്വസോപാനമേറി.....പ്രണയഗന്ധർവ്വസോപാനമേറി..... പ്രഭവതാരമായ് നീ മിന്നി വരുമോ...... വരുമോ.....വരുമോ.....വരുമോ.....
രാഗം താനം പല്ലവി പാടാം രാഗിണി നിനക്കായ് രാധാമാധവഗീതങ്ങൾ പാടാം രാധികേ നിനക്കായ് എൻ രാധികേ നിനക്കായ്....
കവനകൌമുദി.....പൂത്തുല്ലസ്സിക്കും....കനകമംഗല്യരാവിൽ നീ വരുമോ.... കവനകൌമുദി പൂത്തുല്ലസ്സിക്കും കനകമംഗല്യരാവിൽ നീ വരുമോ... മദനരാജന്റെ മണിവില്ലു കുലയ്ക്കാൻ...മദനരാജന്റെ മണിവില്ലു കുലയ്ക്കാൻ... മലരിനങ്ങൾ നീ കടമായ് തരുമോ... തരുമോ...തരുമോ...തരുമോ...
രാഗം താനം പല്ലവി പാടാം രാഗിണി നിനക്കായ് രാധാമാധവഗീതങ്ങൾ പാടാം രാധികേ നിനക്കായ് എൻ രാധികേ നിനക്കായ്....