ആരെയോ തേടി കണ്ണാ ആരെയോ തേടി അമ്പലത്തിനു ചുറ്റും ഓടി വരുന്നു നീ മണി വർണ്ണാ (2) പൂവുടലോ പുല്ലാങ്കുഴലോ ഇത് യാദവ ഗോകുല മായകളോ (2) (നീരാട്ടു കഴിഞ്ഞോ ...)
വാകച്ചാർത്തു കഴിഞ്ഞാൽ കണ്ണാ മണ്ഡപത്തിൽ വരുമോ കണ്ണാ (2) നിന്നെ മനസ്സിൽ കണ്ടെഴുതിയ കവിത കേട്ടീടുമോ പിന്നെ ഞാൻ ശ്രീകോവിൽ നടയിൽ പാടുമ്പോൾ ശ്രുതി ചേർത്തു തരുമോ നിന്റെ ഓടക്കുഴൽ തരുമോ (നീരാട്ട്..)