ഒരു നാദം ഓര്‍മ്മയില്‍ ഉണരുന്നു ഒഴുകുകയായ് നവധാര സിരകളിലാകെ തിരയുന്നു ഹൃദയങ്ങള്‍ അറിവിന്റെ തീരങ്ങള്‍
ഈ വെളിച്ചത്തിന്‍ പുഷ്പങ്ങള്‍ നല്ല നാളെ തന്‍ കാവ്യങ്ങള്‍ സ്നേഹ താരുണ്യ ഗീതങ്ങള്‍ താളം പൂജിക്കും വേദങ്ങള്‍ ദുഖത്തിന്‍ വാനില്‍ ഇത്തിരി സ്വപ്നം തുഴയും മാരിവില്‍ പോവോളം അക്കരപ്പച്ചകള്‍ ഇല്ലെങ്കില്‍ ഇക്കരയ്ക്കെന്താണൊരാശ്വാസം (ഒരു നാദം)
പൂവിടും പുത്തന്‍ ബന്ധങ്ങള്‍ ജീവിതത്തിന്റെ താളങ്ങള്‍ കണ്ണ് കാണാതെ നില്‍ക്കുമ്പോള്‍ കൈ തരുന്നവര്‍ ദൈവങ്ങള്‍ എല്ലാം തകരും എന്നോതിടും സാഗരത്തിന്റെ ആഴങ്ങള്‍ രത്നങ്ങള്‍ തന്‍ ഭാന്ദനങ്ങള്‍ മുത്തൊലി ചിന്തുന്ന സത്വങ്ങള്‍ (ഒരു നാദം)