വയ്യെന്റെ ശിവനേ ഇനി ഒഴിയാൻ മടി വേണ്ടെന്റെ മനമേ ഇതു പറയാൻ ദൈവങ്ങൾ പെരുകീ പെരുവഴിയിൽ ഒരു കമ്പോള സ്വരമീ ഭജനകളിൽ... വരുമാനം കൂടാനും സുഖമാകെ നേടാനും ഹേയ് ചരടുകളൊരുപിടിയൊരുപിടിയായ് ഗുളികൻ നീ മാറാനും ഇബിലീസോ മായാനും ഹേയ് ഗുളികകൾ അനവധിയനവധിയായ്... ഒരു വാത്സ്യായന ഹോമത്തിനു് ഫീസോ പവനാ... വയ്യെന്റെ ശിവനേ ഇനി ഒഴിയാൻ മടി വേണ്ടെന്റെ മനമേ ഇതു പറയാൻ..
ജോത്സ്യന്റെ മൊഴികൾ നെഞ്ചേറ്റിയുരുകും തലവര വിളറിയ കഴുതകളേ... സിദ്ധന്റെ മിഴികൾ വീശുന്ന വലയിൽ അടിമുടി പിടയണ പരലുകളേ കാശുള്ള കാണിക്ക വഞ്ചികളേ... കൈ കൂപ്പി നിൽക്കുന്ന പാവകളേ... ഭയമെന്നുള്ളൊരു ശാപം തലയേറ്റുന്നവരേ.. വയ്യെന്റെ...ങും...വയ്യെന്റെ ആ...വയ്യെന്റെ ശിവനേ ഇനി ഒഴിയാൻ മടി വേണ്ടെന്റെ മനമേ ഇതു പറയാൻ..
കല്യാണവരമോ പൊന്നിന്റെ ലിപിയിൽ പല പല വിലയിലെ തകിടുകളിൽ സന്താനസുഖമോ ഏലസ്സു നിറയെ തിരുകിയ ചെറു ചില തരികിടകൾ... മന്ത്രങ്ങൾ കൊണ്ടുള്ള ചൂഷണമോ... പ്രസ്ഥാനമാക്കുന്ന പാപികളേ... മനമാളുന്നൊരു ഭ്രാന്താലയമാക്കുന്നവരേ... വയ്യെന്റെ...ഹോ...വയ്യെന്റെ... (വയ്യെന്റെ ശിവനേ....)
Movie/Album name: God For Sale - Daivam Vilpanaykku