Vigrahamalla njaan

1986
Lyrics
Language: English

Vigrahamalla njaan daivamalla - 2
Vigraham kaanatha marthyanallo - 2
Rakshakanalla njaan bhagavaanumalla - 2
Lakshyam pizhachoru paavamallo - 2
Veruthe vidoo...enne veruthe vidoo....
Vigrahamalla njaan daivamalla
Vigraham kaanatha marthyanallo

Manushyane kaanaan kazhiyaatha nethrangal
Illaatha roopam kaanunnathevide ?
(manushyane.....)
Eeshwaranillennu parayunnavaneyum
Eeshwaranaakkaan thuniyunnu lokam
Veruthe vidoo...enne veruthe vidoo....
Vigrahamalla njaan daivamalla
Vigraham kaanatha marthyanallo

Udayame ninte theliyaatha kiranangal
Nokki njaan vannu valarum irulil
(udayame....)
Maanasamaanukal kezhunna mannil
Maanavanaakaan iniyenthu venam
Veruthe vidoo...enne veruthe vidoo....
Language: Malayalam

വിഗ്രഹമല്ല ഞാൻ ദൈവമല്ല - 2
വിഗ്രഹം കാണാത്ത മർത്ത്യനല്ലോ - 2
രക്ഷകനല്ല ഞാൻ ഭഗവാനുമല്ല - 2
ലക്ഷ്യം പിഴച്ചൊരു പാവമല്ലോ - 2
വെറുതെ വിടൂ...എന്നെ വെറുതെ വിടൂ....
വിഗ്രഹമല്ല ഞാൻ ദൈവമല്ല
വിഗ്രഹം കാണാത്ത മർത്ത്യനല്ലോ

മനുഷ്യനെ കാണാൻ കഴിയാത്ത നേത്രങ്ങൾ
ഇല്ലാത്ത രൂപം കാണുന്നതെവിടെ ?
(മനുഷ്യനെ.....)
ഈശ്വരനില്ലെന്നു പറയുന്നവനേയും
ഈശ്വരനാക്കാൻ തുനിയുന്നു ലോകം
വെറുതെ വിടൂ...എന്നെ വെറുതെ വിടൂ....
വിഗ്രഹമല്ല ഞാൻ ദൈവമല്ല
വിഗ്രഹം കാണാത്ത മർത്ത്യനല്ലോ

ഉദയമേ നിന്റെ തെളിയാത്ത കിരണങ്ങൾ
നോക്കി ഞാൻ വന്നു വളരും ഇരുളിൽ
(ഉദയമേ....)
മാനസമാനുകൾ കേഴുന്ന മണ്ണിൽ
മാനവനാകാൻ ഇനിയെന്തു വേണം
വെറുതെ വിടൂ...എന്നെ വെറുതെ വിടൂ....
Movie/Album name: Bhagavaan
Artists